$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeകെയര്‍ടേക്കര്‍ ഒഴിവ് ഉൾപ്പടെ വിവിധ ജോലികൾ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നാനി ഓഫീസിന് കീഴിലുള്ള ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  'കെയര്‍ടേക്കര്‍' ഒഴി...ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നാനി ഓഫീസിന് കീഴിലുള്ള ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  'കെയര്‍ടേക്കര്‍' ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.      ഡ്യൂട്ടി സമയം വൈകുന്നേര് നാല് മുതല്‍ രാവിലെ ഒമ്പത് വരെയായിരിക്കും.  അപേക്ഷിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളുടെ പഠന മികവിന് പ്രയത്‌നിക്കാന്‍ തയ്യാറുളളവരായിരിക്കണം. യോഗ്യത ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രിയും ബിഎഡും.  താല്‍പര്യമുള്ളവര്‍  ജൂണ്‍ എട്ടിന് രാവിലെ 10 ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 9567805702, 0494-2666428.

നെയ്ത്ത് പരിശീലകനെ നിയമിക്കുന്നു

കണ്ണൂർ :ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന നെയ്ത്ത് കേന്ദ്രത്തിലേക്ക് നെയ്ത്ത് പരിശീലകയെ/പരിശീലകനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബോര്‍ഡിന് കീഴിലുള്ള നെയ്ത്ത് കേന്ദ്രങ്ങളില്‍ ജോലി നോക്കുന്ന പരിചയ സമ്പന്നരായ നെയ്ത്ത് തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം വെള്ളക്കടലാസില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസില്‍ ജൂണ്‍ 16 നകം അപേക്ഷിക്കണം.  ഫോണ്‍: 0497 2700057.

ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം     

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്സമെന്റ്‌സര്‍വ്വേ നടത്തുന്നതിലേക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദേ്യാഗാര്‍ത്ഥിക്ക് പ്രതിമാസം 25,000/- രൂപ വേതനമായി ലഭിക്കും. താല്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ 13 ന് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രാവിലെ 11 മണി മുതല്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0497 2731081.

മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ / അധ്യാപികയെ  നിയോഗിക്കാം.
    ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.  പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.

    www.kite.kerala.gov.in ല്‍ ഓണ്‍ലൈനായി 16ന് മുമ്പ് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും.

താത്കാലിക സാഗര ഫെസിലിറ്റേറ്റര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്‍ക്കുമായി സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ചെല്ലാനം, നായരമ്പലം, വൈപ്പിന്‍ എന്നീ കേന്ദ്രങ്ങളില്‍ ഓരോ ഫെസിലിറ്റേറ്റര്‍മാരെ വീതം എട്ട് മാസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടതും വി.എച്ച്.എസ്.ഇ. ഫിഷറീസ് അല്ലെങ്കില്‍ ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്.  ല്‍ 10ാം ക്ലാസ്‌വരെ പഠിച്ചവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം : 20 - 40 വയസ്സ്.

അതിരാവിലെയും രാത്രി സമയങ്ങളിലും വിവരശേഖരണം നടത്തേണ്ടതിനാല്‍ പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍  ജൂണ്‍ 12 ന് രാവിലെ 10 ന് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം എന്ന വിലാസത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ നടപ്പിലാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ (സിവില്‍) നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  തീരദേശ വികസന കോര്‍പ്പറേഷന്റെ വഴുതക്കാട്ടെ ഹെഡ് ഓഫീസില്‍ 14ന് രാവിലെ 11 മണിക്കാണ് അഭിമുഖം.  ബി.ടെക്/ബി.ഇ (സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും/പൊതുമേഖലാ സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകളിലും/പൊതുമേഖലാ സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയില്‍ എട്ട് വര്‍ഷം ജോലി ചെയ്ത് പരിചയസമ്പന്നരായ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്)യാണ് യോഗ്യത.  30, 000 രൂപ പ്രതിമാസ വേതനം ലഭിക്കും.  2018 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.keralacoast.org, ഫോണ്‍ 0471 2321520

വിവിധ തസ്തികകളില്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ വനിതപോളിടെക്‌നിക് കോളേജില്‍ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകര്‍, ലാബ് സ്റ്റാഫ് എന്നിവരെ നിയമിക്കും.  വകുപ്പ്, തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍ :- കമ്പ്യൂട്ടര്‍ വിഭാഗം : ഗസ്റ്റ് ലക്ചറര്‍ - ഗ്രാജ്വേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ബിടെക് ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ആംഗ്യഭാഷ പരിഭാഷകര്‍ - എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി/എം.എ സോഷ്യോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടേഷന്‍ (ആര്‍.ഐ.സി അംഗീകൃതം).  ഇന്‍സട്രുമെന്റേഷന്‍ വിഭാഗം : ഗസ്റ്റ് ലക്ചറര്‍ - ബി.ടെക് ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ്/ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി.  ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍-ഡിപ്ലേമ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറംഗ്/ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി. ഗസ്റ്റ് ട്രേഡ്‌സ്മാന്‍ -  ഐ.ടി.ഐ, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി/ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ്. കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : ഗസ്റ്റ് ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് - എം.കോം ഫസ്റ്റ് ക്ലാസ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ് - ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.  ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് - ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.  ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി.ബി.സി - ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.

ഈ തസ്തികയിലേക്ക് അഭിമുഖം 13 ന് നടത്തും.  ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

എല്‍.ഡി.ടൈപ്പിസ്റ്റ് കരാര്‍ നിയമനം

   കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുളളത്.  19,950 രൂപയാണ് പ്രതിമാസ സഞ്ചിത ശമ്പളം.  അപേക്ഷകര്‍ അതത് തസ്തികകളിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലോ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം.  ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.  പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം.  പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം.  വിരമിച്ച് കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന.  നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, 2019 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.  അപേക്ഷകള്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും.  വിലാസം; ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് 673032.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് 

പാലക്കാട് : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 'മാനസികം' പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കും. 40 ല്‍ താഴെ പ്രായമുള്ള മാനസികം എം.ഡി. യോഗ്യതയുള്ളവര്‍ വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 രാവിലെ 10 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച്ചക്കെത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കംപ്യുട്ടര്‍ ഇന്‍സ്ട്രക്റ്റര്‍ ഒഴിവ് 

 അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ കംപ്യുട്ടര്‍ ഇന്‍സ്ട്രക്റ്റര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. കംപ്യൂട്ടര്‍ സയന്‍സ് ബിരുദം/ബി.സി.എ.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ ജൂണ്‍ 11 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04924 254382

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ നിയമനം

ആലപ്പുഴ: അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയനവർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രേറികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് അഞ്ചിനകം പൂനല്ലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ ലഭിക്കണം. .ഫോൺ: 0475-2222353.

കമ്പ്യൂട്ടർ ഇൻസ്ട്രക്റ്റർ നിയമനം

ആലപ്പുഴ: അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയനവർഷത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്റ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ടെക്‌നിക്കൽ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. വേതനം 19950 രൂപ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് അഞ്ചിനകം പൂനല്ലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ലഭിക്കണം.ഫോൺ: 0475-2222353.

വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്

മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ലൈബ്രേറിയന്റെ താല്‍ക്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി 20 ന് ഓഫിസിലെത്തണം. ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം ഉണ്ടാവണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയത്) ഹാജരാക്കണം. പ്രായോഗിക പരിജ്ഞാനം തെളിയിക്കണം. 460 രൂപയാണ് ദിവസ വേതനം.

മാനേജ്മെന്‍റ് ട്രെയിനി

പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗയുവതീയുവാക്കള്‍ക്ക് ക്ലര്‍ക്ക് ജോലിയില്‍ പരിശീലനം നല്‍കുന്നതിന് മാനേജ്മെന്‍റ് ട്രെയിനികളായി തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 17ന് രാവിലെ പത്ത് മുതല്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. അപേക്ഷ നല്‍കിയിരുന്ന പട്ടിക വര്‍ഗക്കാര്‍ ജാതി, വരുമാനം വിദ്യാഭ്യാസയോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവ: മോഡല്‍ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ ്‌ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യരായവര്‍  ഈ മാസം 12 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  കൂടൂതല്‍ വിവരങ്ങള്‍ക്ക്  04672-230980.       കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാസ്റ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലുളള ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍  എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബാച്ച്‌ലര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലുളള ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത.

ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു


ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നിലവില്‍ ഒഴിവുളള സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിതരാകുവാന്‍ താത്പര്യമുളള സര്‍വകലാശാല/സെക്രട്ടേറിയറ്റ്/പി.എസ്.സി/കെ.എസ്.എ.ഡി/മെഡിക്കല്‍ -ആയുഷ്-ഹോമിയോ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/വിജിലന്‍സ് ട്രൈബ്യൂണല്‍/എന്‍ക്വയറി കമ്മീഷന്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജിന്റെ ഓഫീസ് എന്നീ വകുപ്പുകളില്‍ സമാന തസ്തികയിലുളള ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ നിര്‍ദിഷ്ട മാതൃകയില്‍ ബയോഡേറ്റ സഹിതം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 80596  വിലാസത്തില്‍ 30ന് മുമ്പ് ലഭിക്കണം.

ഓഫീസ് അറ്റന്‍ഡന്റ് കരാര്‍ നിയമനം

കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 17325 രൂപ; ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്. അപേക്ഷകര്‍ തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. നിയമനം  കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക കോടതികളുടെ  കാലാവധിക്ക് വിധേയമായി 179 ദിവസമോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അന്നു വരെ ആയിരിക്കും. പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് സംബന്ധമായ വിശദാംശങ്ങള്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തി അപേക്ഷ അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ 18 ന് വൈകിട്ട് അഞ്ചിനകം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം 691013 എന്ന വിലാസത്തില്‍ ലഭിക്കണം.

പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റ് നിയമനം


വൈക്കം താലൂക്ക് ആശുപത്രിയില്‍ പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റായി സേവനം ചെയ്യാന്‍ താല്പര്യമുളള എം.എസ്.എല്‍.പി/ബിഎസ്എല്‍.പിയും ആര്‍സിഐ രജിസ്‌ട്രേഷനും യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂണ്‍ 13 ഉച്ചയ്ക്ക് 12ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

കുക്ക് നിയമനത്തിന് അപേക്ഷിക്കാം 

ആലപ്പുഴ:ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റൽ, റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായവരും ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  കെ.ജി.സി.ഇ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സ് പാസായവരും ആയിരിക്കണം.  പാചകവൃത്തിയിൽ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. 40 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. താൽപര്യമുള്ളവർ, ജാതി, വരുമാനം, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്‌സ്), ഒന്നാം നില, തത്തംപള്ളി.പി.ഒ, ആലപ്പുഴ-13 എന്ന വിലാസത്തിൽ ജൂൺ11ന് വൈകിട്ട് അഞ്ചിനകം  അപേക്ഷിക്കണം. കൂടിക്കാഴ്ച 12ന് രാവിലെ 11 ന് പട്ടികജാതി വികസന ഓഫീസിൽ നടത്തും.

കൃഷിവകുപ്പിൽ ഫീൽഡ് അസിസ്റ്റൻറ്

ആലപ്പുഴ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം പാണാവള്ളി, കുത്തിയതോട് എന്നീ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലായി നിലവിലുള്ള ഫീൽഡ് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൃഷിശാസ്ത്രത്തിൽ വി.എച്ച്.എസ.്‌സി പാസായവരും കമ്പ്യൂട്ടറിൽ പ്രാവീണ്യവും യാത്ര ചെയ്യുവാനുള്ള ടൂ വീലർ ലൈസൻസ്,  പഴം, പച്ചക്കറി, പൂ കൃഷി പദ്ധതികൾ നടപ്പാക്കിയതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരും ആയിരിക്കണം.  ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന (വിദ്യാഭ്യാസയോഗ്യത,ടൂ വീലർ ലൈസൻസ്, പച്ചക്കറി മേഖലയിലെ പ്രവർത്തിപരിചയം ) എന്നിവയുടെ സാക്ഷ്യപത്രത്തിന്റെ അസലും ബയോഡാറ്റയും സഹിതം ജൂൺ 14ന് രാവിലെ 10 30 ന് സിവിൽ സ്റ്റേഷനിലുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസിൽ  വാക്ക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. അഭിമുഖത്തിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1 9, 0 0 0 രൂപ വേതനം ലഭിക്കും. നിയമന കാലാവധി ഒരു വർഷം.

എക്‌സാമിനര്‍ നിയമനം

 ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്കായി എക്‌സ്റ്റേണല്‍ എക്‌സാമിനറായി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവില്‍ ഉള്ളതും ടെക്‌നിക്കല്‍/വിരമിച്ചവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  ബന്ധപ്പെട്ട എന്‍ജിനിയനിംഗ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ, രണ്ട്/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത.  ഇവരുടെ അഭാവത്തില്‍ സി.റ്റി.ഐ. ട്രെയിനിംഗ് പാസായിട്ടുള്ളവരെയും പരിഗണിക്കും.

യോഗ്യതയുള്ളവര്‍ നിശ്ചിത ഫോറത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 11 ന് വൈകിട്ട് നാലിനു മുന്‍പ് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. 

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: കെയര്‍ടേക്കര്‍ ഒഴിവ് ഉൾപ്പടെ വിവിധ ജോലികൾ
കെയര്‍ടേക്കര്‍ ഒഴിവ് ഉൾപ്പടെ വിവിധ ജോലികൾ
https://4.bp.blogspot.com/-X8nj2EJQDA0/WfgfXr9r5vI/AAAAAAAADGM/k_ScBZsrz7UBJHhJuSoAyJbriJE3_e_gACPcBGAYYCw/s640/job.png
https://4.bp.blogspot.com/-X8nj2EJQDA0/WfgfXr9r5vI/AAAAAAAADGM/k_ScBZsrz7UBJHhJuSoAyJbriJE3_e_gACPcBGAYYCw/s72-c/job.png
Kayamkulam Online
https://www.kayamkulamonline.com/2018/06/caretaker-job-vacancy.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/06/caretaker-job-vacancy.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy