$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഞായറാഴ്ച വരെ 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ കനത്ത മഴയ്ക്കും തിങ്കളാഴ്ച 12 മുതല്‍ 20 സെന്റീമീറ്റര്...


കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഞായറാഴ്ച വരെ 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ കനത്ത മഴയ്ക്കും തിങ്കളാഴ്ച 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തും ലക്ഷ്വദീപിലും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.

ജൂണ്‍ 11 വരെ അതിശക്തമായ  മഴയ്ക്ക് സാധ്യത

 ജൂണ്‍ 11 വരെ അതിശക്തമായ  മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുളള സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം.  പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.  മരങ്ങളുടെ ചുവട്ടിലും ജലാശയങ്ങളുടെ സമീപവും വാഹനങ്ങള്‍  പാര്‍ക്ക് ചെയ്യരുത്.

കോട്ടയം : അടിയന്തിര സാഹചര്യം നേരിടുന്നതിനുളള തയ്യാറെടുപ്പ് കളക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക്  കണ്‍ട്രോള്‍ റൂമുമായി 0481 2304800 എന്ന നമ്പരിലും 9446562236 എന്ന മൊബൈല്‍ നമ്പരിലും  ടോള്‍ ഫ്രീ നമ്പരായ 1077 ലും ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ മഴയ്ക്ക് സാധ്യത 

പത്തനംതിട്ട : ജില്ലയില്‍ ഈ മാസം 11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും അറിയിച്ചു. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ 0468 2322515, 2222515 എന്നീ നമ്പരുകളില്‍ അറിയിക്കണം.

രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതിനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക്  സാധ്യത- താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു മലയോരമേഖലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിശക്തമായ മഴയ്ക്ക് മുന്നോടിയായി ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 ഈ സാഹചര്യത്തില്‍ മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ -- ജില്ല അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം (ഡി.ഇ.ഒ.സി.) നമ്പര്‍: 0484 2423513, ടോള്‍ ഫ്രീ നമ്പര്‍: 1077.  താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ആലുവ 0484 2624052, കണയന്നൂര്‍ 0484 2360704 , കൊച്ചി 0484 2215559, കോതമംഗലം 0485 28 22298 , കുന്നത്തുനാട് 0484 25 22224 , മൂവാറ്റുപുഴ 0485 2813 773, പറവൂര്‍ 0484 244 2326.

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദേശം നല്കി. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയള്തുമായ താലൂക്കുകളില്‍ അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടപടികള്‍ സ്വീകരിച്ചു.  ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്കി. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടിയെടുക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കില്ല. 

COMMENTS

Name

Anniversary,9,Arts,24,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Consumer Voice,19,Design,1,Education,76,Events,96,Exhibition,3,Fashion,1,Festivals,11,Finance,16,Food & Drink,1,Health,27,History,17,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,703,Obituary,11,Other Events,16,Patron,31,People,27,Places,9,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,2,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: കനത്ത മഴയ്ക്ക് സാധ്യത
കനത്ത മഴയ്ക്ക് സാധ്യത
https://2.bp.blogspot.com/-GPpRYIqJJZQ/WxpBnjGIj5I/AAAAAAAAF2k/Opx_g-4qWLo_oiEm5RkRu_C8VUCHrMMpACLcBGAs/s640/keralarains12.06.16.jpg
https://2.bp.blogspot.com/-GPpRYIqJJZQ/WxpBnjGIj5I/AAAAAAAAF2k/Opx_g-4qWLo_oiEm5RkRu_C8VUCHrMMpACLcBGAs/s72-c/keralarains12.06.16.jpg
Kayamkulam Online
https://www.kayamkulamonline.com/2018/06/chances-for-heavy-rain.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/06/chances-for-heavy-rain.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy