ട്യൂഷന് ടീച്ചര്‍ ഒഴിവ് വെളളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്സ്/ഗേള്‍സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന...
ട്യൂഷന് ടീച്ചര്‍ ഒഴിവ്
വെളളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്സ്/ഗേള്‍സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യുക്കേറ്റര്‍, ട്യൂഷന് ടീച്ചര്‍ (യു.പി-1) നിയമനത്തിനായി 23 ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും. എഡ്യൂക്കേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബി.എഡ് പാസ്സായവരും കുറഞ്ഞത് മൂന്നു വര്‍ഷം അധ്യാപനമേഖലയില്‍ പരിചയസമ്പന്നരുമായിരിക്കണം. അധ്യാപക ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയമായി ലഭിക്കും. ടി.ടി.സി യോഗ്യതയുളളവര്‍ക്ക് യു.പി വിഭാഗം ട്യൂഷന് ടീച്ചര്‍ തസ്തികയില്‍ അപേക്ഷിക്കാം. രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയും അവധിദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്തും ജോലി ചെയ്യണം. ഫോണ്‍: 0495 - 2731907.
അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പെരുങ്കടവിള അഡിഷണല്‍ എ.സി.ഡി.എസിന്റെ പരിധിയിലുള്ള പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുകയും 46 വയസ് കവിയാത്തതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2014 ല്‍ അപേക്ഷ സമര്‍പ്പിക്കുകയും, ഇപ്പോള്‍ പ്രായപരിധി പിന്നിടുകയും ചെയ്തവര്‍ക്കും അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വരെ പഠിച്ചവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20 ന് മുന്‍പ് സമര്‍പ്പിക്കണം.അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പെരുങ്കടവിള അഡിഷണല്‍ എ.സി.ഡി.എസിന്റെ പരിധിയിലുള്ള പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുകയും 46 വയസ് കവിയാത്തതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2014 ല്‍ അപേക്ഷ സമര്‍പ്പിക്കുകയും, ഇപ്പോള്‍ പ്രായപരിധി പിന്നിടുകയും ചെയ്തവര്‍ക്കും അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വരെ പഠിച്ചവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20 ന് മുന്‍പ് സമര്‍പ്പിക്കണം.മേട്രണ്‍/റസിഡന്റ് ട്യൂട്ടര്‍, കൗണ്‍സലര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേട്രണ്‍/കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. രണ്ടു പുരുഷ ട്യൂട്ടര്‍മാരെയും രണ്ടു വനിതാ ട്യൂട്ടര്മാരെയുമണ് നിയമിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. ഇതോടൊപ്പം കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൗണ്‍സലര്‍മാരെയും നിയമിക്കും. ഒരു പുരുഷ കൗണ്‍സലറെയും ഒരു വനിതാ കൗണ്സലറെയുമാണ് നിയമിക്കുന്നത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗില്‍ പ്രവൃത്തി പരിചയവും വേണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതമുളള അപേക്ഷകള്‍ ജൂണ്‍ 30 വൈകിട്ട് അഞ്ചിനു മുമ്പായി സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍, വെളളായണി, തിരുവനന്തപുരം -695522 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2381601.മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ ഇന്റര്‍വ്യു 27 ന്
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 11 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 27 ന് നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. താല്പര്യമുളളവര് നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്,(എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡിന്റെ അസ്സലും പകര്‍പും എന്നിവ സഹിതം ഈ മാസം 27 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ - 0495 2370379.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്, തത്തുല്യ യോഗ്യതയുളളവര്‍ ഇന്ന് (ജൂണ്‍ 22) രാവിലെ 10ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2515562ക്യൂറേറ്റോറിയല്‍ അസിസ്റ്റന്റ് ഒഴിവ്
പുരാവസ്തു വകുപ്പില്‍ ആരംഭിക്കുന്ന മൊബൈല്‍ എക്സിബിഷന് യൂണിറ്റ് പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. ക്യുറേറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നിയമനം. അഞ്ച് ഒഴിവാണുള്ളത്. ആര്‍ക്കിയോളജി/മ്യൂസിയോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ എന്നിവയാണ് യോഗ്യത.ഒരു മാസം പരമാവധി 25,000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്സായിരിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ 20 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തില്‍ അയയ്ക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947843277.
ലൈബ്രേറിയന്‍ ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ 2018-19 വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി - ലൈബ്രറി സയന്‍സില്‍ ബിരുദവും/കംപ്യൂട്ടറൈസ്ഡ് ലൈബ്രററികളില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അവസാന തീയ്യതി ജൂണ്‍ 25.ആയുര്‍വേദ ഡോക്ടര്‍ ഒഴിവ്
കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ഡോക്ടറുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത എം ഡി മനോവിജ്ഞാന്‍. കൂടികാഴ്ച ജൂണ്‍ 22ന് രാവിലെ 10ന് ആശുപത്രിയില്‍ നടക്കും. ഫോണ്‍ 04832642285.അധ്യാപക ഒഴിവ്
മങ്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 രാവിലെ 11 ന് കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഗസ്റ്റ് ഇന്സ്ട്രക്റ്റര് ഒഴിവ്
മലമ്പുഴ വനിതാ ഐ.റ്റി.ഐ.യില്‍ മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സ്, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, അരിത്മറ്റിക് കം ഡ്രോയിങ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്സ്ട്രക്റ്റര് ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ജൂണ്‍ 23 രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815181പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്
മലമ്പുഴ വനിതാ ഐ.റ്റി.ഐ.യില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തും. നാലാം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ ജൂണ്‍ 25 രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.വെറ്ററിനറി ഡോക്റ്റര്‍ ഒഴിവ്
പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ, അട്ടപ്പാടി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സയ്ക്കായി വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഡോക്റ്റര്‍മാരെ താത്കാലികമായി നിയമിക്കും. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 39500 വേതനം ലഭിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ജോലി സമയം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
COMMENTS