തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നും വ്യാപകമായി തമിഴ്നാട്ടുകാർ കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് കൊണ്ടുവന്ന് നേരിട്ട് കച്ചവടം ചെ...
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നും വ്യാപകമായി തമിഴ്നാട്ടുകാർ കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് കൊണ്ടുവന്ന് നേരിട്ട് കച്ചവടം ചെയ്യുന്ന ഒന്നാണ് ഈ പനം ശക്കര.വില ചോദിച്ചപ്പോൾ കിലോയ്ക്ക് 120 രൂ .ഹോൾസെയിലാണെങ്കിൽ 90 ന് തരാമെന്ന്!AlADMK MLA യുടെ സാധനമാണെന്ന് മനസ്സിലായി.
ശുദ്ധമായ മറയൂർ ശർക്കരയ്ക്ക് ഇതിലും താഴെ മാത്രം വിലയുള്ളപ്പോൾ വഴിയരികിൽ ലാഭത്തിന് കിട്ടും എന്ന് കരുതി മാത്രം വാങ്ങുന്ന ഇത് എവിടെ ഏത് സ്ഥലത്ത് എങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് നാം ചിന്തിക്കുന്നില്ല.യാതൊരു വൃത്തിയുമില്ലാത്ത സാഹചര്യങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ശക്കരയിൽ മധുരം ലഭിക്കാൻവേണ്ടി അജിനോമോട്ട, സാക്കറിൻ, ഡെൽസിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ വ്യാപകമായി ചേർക്കുന്നുണ്ട്. പലവിധത്തിലുള്ള ഫ്ളേവറുകളിലും ഇവർ ഇത് വിൽക്കുന്നു. യഥാർത്ഥ സത്ത ചേർക്കാതെ കൃത്രിമ രാസവസ്തുക്കളാണ് ഇതിനായി ചേർക്കുന്നത്. പൂപ്പൽ വരാതിരിക്കാൻ ബെൻസോയിക് ആസിസും കേടാകാതിരിക്കാൻ പൊട്ടാസ്യം സൾഫേറ്റ്, സോഡിയം സൾഫേറ്റ് എന്നിവയും ചേർത്താണ് ഇത് നിർമിക്കുന്നത്. പഞ്ചസാരയുടെ 1000 ഇരട്ടി മധുരവും ഇത്തിരി ലഹരിയും കിട്ടുന്നതും ഇലക്ട്രോ പ്ലേറ്റിംഗിനായി ഉപയോഗിക്കുന്ന രാസവസ്തുവായ സൂപ്പർ ഗ്ലോ സൂപ്പറും ഇവർ ചേർക്കും.ഇത് മൂത്രാശയ രോഗംമുതൽ കാൻസർ വരെയുള്ള രോഗത്തിന് കാരണമാകും.... ഭക്ഷ്യവസ്തുക്കൾ അനലിറ്റിക്കൽ ലാബുകളിൽ പരിശോധന നടത്തി ലൈസൻസ് എടുത്ത ശേഷം പായ്ക്കറ്റിലാക്കി ഉല്പാദകരുടെയും മറ്റും വിവരങ്ങൾ ഉൾപ്പെടുത്തി മാനദണ്ഡങ്ങൾ പാലിച്ചേ വിൽക്കാവൂ എന്നിരിക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവിടെ കച്ചവടം നടത്തുന്നത്. ഒർജിനാലിറ്റി തോന്നാൻ പന ഓലയിൽ പൊതിഞ്ഞാണ് കച്ചവടം .. ചെക് പോസ്റ്റിൽ യാതൊരു പരിശോധനയും നടത്താതെയാണ് ഇത് കേരളത്തിലേക്ക് കൊണ്ടു വരുന്നതും. !ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ കണ്ണും പൂട്ടി ഇരിക്കുന്നു.. ഒരു ദുരന്തം വരുമ്പോൾ സടകുടഞ്ഞ് എഴുന്നേൽക്കാനായി ...!
⬛ അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ.ശുദ്ധമായ മറയൂർ ശർക്കരയ്ക്ക് ഇതിലും താഴെ മാത്രം വിലയുള്ളപ്പോൾ വഴിയരികിൽ ലാഭത്തിന് കിട്ടും എന്ന് കരുതി മാത്രം വാങ്ങുന്ന ഇത് എവിടെ ഏത് സ്ഥലത്ത് എങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് നാം ചിന്തിക്കുന്നില്ല.യാതൊരു വൃത്തിയുമില്ലാത്ത സാഹചര്യങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ശക്കരയിൽ മധുരം ലഭിക്കാൻവേണ്ടി അജിനോമോട്ട, സാക്കറിൻ, ഡെൽസിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ വ്യാപകമായി ചേർക്കുന്നുണ്ട്. പലവിധത്തിലുള്ള ഫ്ളേവറുകളിലും ഇവർ ഇത് വിൽക്കുന്നു. യഥാർത്ഥ സത്ത ചേർക്കാതെ കൃത്രിമ രാസവസ്തുക്കളാണ് ഇതിനായി ചേർക്കുന്നത്. പൂപ്പൽ വരാതിരിക്കാൻ ബെൻസോയിക് ആസിസും കേടാകാതിരിക്കാൻ പൊട്ടാസ്യം സൾഫേറ്റ്, സോഡിയം സൾഫേറ്റ് എന്നിവയും ചേർത്താണ് ഇത് നിർമിക്കുന്നത്. പഞ്ചസാരയുടെ 1000 ഇരട്ടി മധുരവും ഇത്തിരി ലഹരിയും കിട്ടുന്നതും ഇലക്ട്രോ പ്ലേറ്റിംഗിനായി ഉപയോഗിക്കുന്ന രാസവസ്തുവായ സൂപ്പർ ഗ്ലോ സൂപ്പറും ഇവർ ചേർക്കും.ഇത് മൂത്രാശയ രോഗംമുതൽ കാൻസർ വരെയുള്ള രോഗത്തിന് കാരണമാകും.... ഭക്ഷ്യവസ്തുക്കൾ അനലിറ്റിക്കൽ ലാബുകളിൽ പരിശോധന നടത്തി ലൈസൻസ് എടുത്ത ശേഷം പായ്ക്കറ്റിലാക്കി ഉല്പാദകരുടെയും മറ്റും വിവരങ്ങൾ ഉൾപ്പെടുത്തി മാനദണ്ഡങ്ങൾ പാലിച്ചേ വിൽക്കാവൂ എന്നിരിക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവിടെ കച്ചവടം നടത്തുന്നത്. ഒർജിനാലിറ്റി തോന്നാൻ പന ഓലയിൽ പൊതിഞ്ഞാണ് കച്ചവടം .. ചെക് പോസ്റ്റിൽ യാതൊരു പരിശോധനയും നടത്താതെയാണ് ഇത് കേരളത്തിലേക്ക് കൊണ്ടു വരുന്നതും. !ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ കണ്ണും പൂട്ടി ഇരിക്കുന്നു.. ഒരു ദുരന്തം വരുമ്പോൾ സടകുടഞ്ഞ് എഴുന്നേൽക്കാനായി ...!
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS