2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന കൃഷി കല്ല്യാണ്‍ യജ്ഞം ആയിരത്തിലധികം ജനസംഖ്യയുള്ള, നിതിആയോഗ്കണ്ടെത്തിയ അഭിലാഷ ജ...
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന കൃഷി കല്ല്യാണ്‍ യജ്ഞം ആയിരത്തിലധികം ജനസംഖ്യയുള്ള, നിതിആയോഗ്കണ്ടെത്തിയ അഭിലാഷ ജില്ലകളില്‍ 25 എണ്ണത്തില്വീതം വ്യാപിപ്പിക്കും. കാര്ഷികസങ്കേതങ്ങള്മെച്ചപ്പെടുത്തി തങ്ങളുടെ വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കര്‍ഷകരെ സഹായിക്കുന്ന ഈ പദ്ധതി ഈ മാസം ഒന്നു മുതല്‍ജൂലൈ മാസം 31 വരെ നീണ്ടു നില്ക്കും.ആയിരം ജനസംഖ്യയില്താഴെയുള്ള ഗ്രാമങ്ങളില്‍ മുഴുവന്‍ ഗ്രാമങ്ങളിലും പദ്ധതി നടപ്പലാക്കും. ഓരോ ജില്ലയിലെയും കൃഷി വിജ്ഞാന് കേന്ദ്രയ്ക്കായിരിക്കും ഇതിന്റെ ഏകോപനത്തിന്റെയും, നടത്തിപ്പിന്റെയും ചുമതല. കേന്ദ്ര കൃഷി, സഹകരണ, കര്‍ഷകക്ഷേമ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് വകുപ്പുകള്‍ ചേര്ന്ന്ഇതിനായിഒരു കര്‍മ്മ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.
COMMENTS