$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



റബ്ബര്‍ സുസ്ഥിരതയ്ക്കുള്ള ഗവേഷണങ്ങളുമായി റബ്ബര്‍ ഗവേഷണകേന്ദ്രം

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറക്കുമതി റബ്ബറിനെ ആശ്രയിക്കുന്ന  ഇന്ത്യന്‍ റബ്ബര്‍ വ്യവസായത്തിന്റെ  പ്രവണത ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശാസ്യമ...


കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറക്കുമതി റബ്ബറിനെ ആശ്രയിക്കുന്ന  ഇന്ത്യന്‍ റബ്ബര്‍ വ്യവസായത്തിന്റെ  പ്രവണത ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശാസ്യമല്ലെന്ന് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം  നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ 'റബ്ബര്‍ സയന്‍സ്'  എന്ന ജേര്‍ണലിലാണ് ഗവേഷണകേന്ദ്രം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്.  ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ റബ്ബര്‍മേഖലയുടെ സംഭാവന പ്രതിവര്‍ഷം 75,000 കോടി രൂപയോളമാണ്. റബ്ബറുത്പന്ന കയറ്റുമതിയില്‍ നിന്നു മാത്രം ഏകദേശം 17,000 കോടി രൂപയുടെ വരുമാനമാണ് 2016-17 കാലയളവില്‍ ലഭ്യമായത്.  രാജ്യത്തിന്റെ ആകെ റബ്ബറുപഭോഗത്തിന്റെ 66 ശതമാനത്തോളം പ്രകൃതിദത്തറബ്ബറായതിനാല്‍ റബ്ബറുത്പാദനമേഖലയ്ക്ക് റബ്ബര്‍വ്യവസായത്തില്‍ പ്രമുഖ സ്ഥാനമാണുളളത്.  വിലക്കുറവുകാരണം  കര്‍ഷകര്‍ മരങ്ങള്‍ ടാപ്പുചെയ്യാത്തതിനാല്‍ ഈയിടെയായി  രാജ്യത്തെ റബ്ബറുത്പാദനം കുറഞ്ഞുവരുന്നതായി കാണുന്നു.  എങ്കിലും ഇന്ത്യന്‍ റബ്ബറുപഭോഗ മേഖല വളര്‍ച്ചയാണ് കാണിക്കുന്നത്. പ്രകൃതിദത്ത റബ്ബര്‍  കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ വ്യവസായമേഖലയില്‍ സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍  അന്തര്‍ദേശീയവിപണിയിലെ റബ്ബര്‍ ലഭ്യതയുടെയും വിലക്കുറവിന്റെയും മുന്നിലുളള ചോദ്യച്ചിഹ്നങ്ങളാണ്.  ഇത് ഇന്ത്യന്‍ റബ്ബര്‍വ്യവസായത്തിന്റെ ദീര്‍ഘകാലനിലനില്‍പ്പിന് ഭീഷണിയുണ്ടാക്കാം.  ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗത്തിനും സാമ്പത്തികരംഗത്തെ മുന്നോട്ടുളള പ്രയാണത്തിനും തന്ത്രപരമായി  പ്രാധാന്യമുളള  പ്രകൃതിദത്തറബ്ബറിന്റെ ലഭ്യത ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. റബ്ബര്‍ വ്യവസായത്തിന്റെ അവിഭാജ്യഘടകമായ പ്രകൃതിദത്തറബ്ബറിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി റബ്ബറുത്പാദനമേഖലയില്‍ വര്‍ദ്ധിച്ച പൊതുനിക്ഷേപം  ഉറപ്പാക്കേണ്ടതാണ്.  അല്ലെങ്കില്‍, അന്താരാഷ്ട്രവിപണിയിലും ആഭ്യന്തര വിപണിയിലും ഇന്ത്യന്‍ റബ്ബറുത്പന്ന നിര്‍മ്മാണമേഖലയുടെ മത്സരക്ഷമത നഷ്ടപ്പെടാനിടയുണ്ട്.  ഇറക്കുമതി ചെയ്യുന്ന റബ്ബറുത്പ്പന്നങ്ങളുടെ ഒരു വിപണിയായി ക്രമേണ ഇന്ത്യ മാറാം എന്നും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. കൃത്രിമപരാഗണം വഴി ഉത്പാദനശേഷി കൂടിയ ഇനങ്ങള്‍ ഉത്പാദിപ്പിക്കല്‍, അധിക വരുമാനത്തിനായി തോട്ടങ്ങളിലെ ഇടക്കൃഷി, റബ്ബറിന്റെ വന്യശേഖരം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍, വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള ഇനങ്ങളുടെ ശുപാര്‍ശ, റബ്ബറുത്പാദകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ജേര്‍ണലിലെ മറ്റു പ്രബന്ധങ്ങളില്‍ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  പ്രബന്ധങ്ങളുടെ ചുരുക്കം താഴെ ചേര്‍ത്തിരിക്കുന്നു.

ഇന്ത്യന്റബ്ബര്‍ഗവേഷണകേന്ദ്രം ഹൈബ്രിഡൈസേഷന്‍ പരീക്ഷണങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. 1983-ല്‍ നടത്തിയ ഹൈബ്രിഡൈസേഷന്‍ പരീക്ഷണങ്ങളില്‍നിന്ന് ഉരുത്തിരിച്ചെടുത്ത 110 സങ്കരയിനം ക്ലോണുകളും 11 വിത്തുമരങ്ങളും വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാലയുടെ തോട്ടത്തില്‍ അഞ്ചുവര്‍ഷത്തെ ടാപ്പിങ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി.  ഈ ക്ലോണുകളുടെ പാലുത്പാദനം, തടിയുത്പാദനം, വേനല്‍കാലവിളവിലുളള വ്യതിയാനം, മരത്തിന്റെ വണ്ണം, വളര്‍ച്ച തുടങ്ങിയവ നിരീക്ഷിച്ച് വിജയസാധ്യതയുളള 22 നല്ലയിനം ക്ലോണുകള്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിഞ്ഞു.

ടാപ്പുചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോയും കാപ്പിയും കൃഷി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനം നടത്തി. കേരളത്തിലെ തോട്ടങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ ഇടക്കൃഷിവഴി റബ്ബര്‍തോട്ടങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും മണ്ണിന്റെ ഫലപുഷ്ടിയും ഘടനയും മെച്ചപ്പെടുത്താനും കഴിയുമെന്ന് തെളിയിക്കുന്നു.  ഈ പഠനത്തില്‍നിന്ന് ടാപ്പുചെയ്യുന്ന റബ്ബര്‍തോട്ടങ്ങളില്‍ കൊക്കോ ലാഭകരമായി ചെയ്യാന്‍ പറ്റുന്ന  ഇടവിളയാണെന്ന് തെളിയുകയും ചെയ്യുന്നുണ്ട്.

റബ്ബറിന്റെ ജനിതകശേഖരത്തിലുളള 80 ആമസോണിയന്‍ ഇനങ്ങളുടെ വളര്‍ച്ചനിരക്ക്, വിളവെടുപ്പ്, റബ്ബര്‍തടിയുത്പാദനം, റബ്ബര്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്ന ജൈവരാസവസ്തുക്കള്‍, അകാല ഇലകൊഴിച്ചില്‍രോഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തി. തെരഞ്ഞെടുത്ത ഈ ഇനങ്ങള്‍ പുതിയ സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നതിനുളള ഗവേഷണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലേക്കു കൃഷി ചെയ്യാന്‍ അനുയോജ്യമായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുളള ആര്‍.ആര്‍.ഐ.എം 600 റബ്ബര്‍ ഇനത്തെക്കുറിച്ചും അതിന്റെ വിളവെടുപ്പിനെക്കുറിച്ചും  പഠനം നടത്തി. ത്രിപുരയിലെ റബ്ബര്‍ കൃഷിയിടങ്ങളില്‍ നാലില്‍ മൂന്ന് ഭാഗവും കൃഷി ചെയ്തിരിക്കുന്നത് ആര്‍.ആര്‍.ഐ.എം 600 ആണ്.  ഈ ഇനം റബ്ബര്‍മരങ്ങളുടെ 22 വര്‍ഷത്തെ ഉത്പാദനകാലഘട്ടത്തിലെ ശരാശരി ഉത്പാദനം പ്രതിവര്‍ഷം ഹെക്ടര്‍ ഒന്നിന് 1490 കി.ഗ്രാം ആണ്.  വടക്കുകിഴക്കന്‍ മേഖലയിലെ ചെറുകിടതോട്ടങ്ങളില്‍ ആര്‍.ആര്‍.ഐ.എം 600 ഇനം മികച്ച ഉത്പാദനം തരുന്നതായി പഠനത്തില്‍ കണ്ടു. ഇവിടേക്കായി ആര്‍.ആര്‍.ഐ.എം 600-നെക്കാള്‍ മെച്ചപ്പെട്ട ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുവാനുളള ഗവേഷണങ്ങളും നടന്നുവരുന്നു.

റബ്ബറുത്പാദക സംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്  ഒരു പഠനം നടത്തി. സംഘങ്ങളെ ഉയര്‍ത്താനും  പ്രവര്‍ത്തനശേഷി കുറഞ്ഞവയെ കൂടുതല്‍   മെച്ചപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.  പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന സമുൂഹസംസ്‌കരണശാലകള്‍ മറ്റുസംഘങ്ങളുമായി പങ്കിടേണ്ട ആവശ്യകത പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘങ്ങള്‍  സേവന കേന്ദ്രങ്ങളായി (ഫാം സര്‍വീസ് പ്രൊവൈഡേഴ്‌സ്) പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ഊന്നിപ്പറയുന്നുണ്ട്.

COMMENTS

Name

Anniversary,9,Arts,24,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Consumer Voice,19,Design,1,Education,76,Events,96,Exhibition,3,Fashion,1,Festivals,11,Finance,16,Food & Drink,1,Health,27,History,16,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,701,Obituary,11,Other Events,16,Patron,31,People,27,Places,9,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,2,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: റബ്ബര്‍ സുസ്ഥിരതയ്ക്കുള്ള ഗവേഷണങ്ങളുമായി റബ്ബര്‍ ഗവേഷണകേന്ദ്രം
റബ്ബര്‍ സുസ്ഥിരതയ്ക്കുള്ള ഗവേഷണങ്ങളുമായി റബ്ബര്‍ ഗവേഷണകേന്ദ്രം
https://2.bp.blogspot.com/-pcWmHZtTx8k/Wtg3CmulOvI/AAAAAAAAFVQ/QjJOcye7igsQXqbdjV5mjSrndFaMOS-5gCPcBGAYYCw/s640/rubber-tree-tapping.jpg
https://2.bp.blogspot.com/-pcWmHZtTx8k/Wtg3CmulOvI/AAAAAAAAFVQ/QjJOcye7igsQXqbdjV5mjSrndFaMOS-5gCPcBGAYYCw/s72-c/rubber-tree-tapping.jpg
Kayamkulam Online
https://www.kayamkulamonline.com/2018/06/rubber-research-institute.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/06/rubber-research-institute.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy