ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്ന...
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗ ബാധിതരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്നും നിപയില്ലെന്ന് സ്ഥിരീകരിച്ചതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്.എല്‍.സരിത അറിയിച്ചു.
ആലപ്പുഴ: ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളിൽ നിലനിൽക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടതായും പ്രാഥമിക പരിശോധനയിൽ നിപ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ ഡയറക്ടർ ഡോ.ആർ.എൽ.സരിത അറിയിച്ചു. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദർശിച്ചിരുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പർക്കമുണ്ടായിട്ടില്ല. എങ്കിലും അദ്ദേഹത്തെ വൈറൽ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിത അറിയിച്ചു.
ആറന്മുള പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
ഡെങ്കിപ്പനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ആറډുള പഞ്ചായത്തില്‍ ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി. അനിതാകുമാരിയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. പഞ്ചായത്തിലെ അഞ്ച്, 11, 12, 13 വാര്‍ഡുകളില്‍ നടന്ന ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ആഷാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. തുടര്‍ച്ചയായി മൂന്നാഴ്ച ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.തിങ്കളാഴ്ച 13-ാം വാര്‍ഡിലുള്ള ഗുരുമന്ദിരത്തിലും ചൊവ്വാഴ്ച അഞ്ചാം വാര്‍ഡിലുള്ള പരുത്തുപാറ അംഗന്‍വാടിയിലും വ്യാഴാഴ്ച 12-ാം വാര്‍ഡിലെ എരുമക്കാട് സ്കൂളിലും പനി ക്ലിനിക്കും ബോധവത്കരണ ക്ലാസും നടത്തും. ഇതിനു പുറമേ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികള്‍ നടത്തും. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍, അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള കുപ്പികള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ തോട്ടം ഉടമകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കും. ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുക് -കൂത്താടി നിയന്ത്രണത്തിനായി ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടന്നു വരുന്നു. ഇതോടൊപ്പം വെള്ളം കെട്ടി നില്ക്കുന്ന പോളകളില്‍ അബേറ്റ് ഗ്രാന്യൂള്‍സ് വിതറി കൂത്താടികളെ നശിപ്പിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു.
ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി. അനിതാകുമാരി, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ എം.ആര്. അനില്‍കുമാര്‍, സി.ജി. ശശിധരന്, ജില്ലാ എപ്പിഡമിയോളജിസ്റ്റ് പ്രിന്‍സ് അലക്സാണ്ടര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസ്ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഡെങ്കിപ്പനി തടയുന്നതിന് കൊതുകു നിയന്ത്രണം ഉറപ്പാക്കണം; രോഗം വീണ്ടും വരുന്നത് അപകടകരം: ഡിഎംഒ(ആരോഗ്യം)
ഡെങ്കിപ്പനി പകരുന്നത് തടയുന്നതിന് കൊതുകു നിയന്ത്രണം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി ആവര്‍ത്തിച്ചുണ്ടാകുന്നത് അപകടകരമാണ്. ഡെങ്കിപ്പനിയുടെ നാലുതരം വൈറസുകള്‍ നിലവിലുണ്ട്. കൊതുകുകളാണ് വൈറസുകളെ മനുഷ്യശരീരത്തില്‍ എത്തിക്കുന്നത്. ഏതെങ്കിലും ഒരു ഇനം വൈറസ് ബാധിച്ച് പനി ഉണ്ടായവരില്‍ വീണ്ടും കൊതുകു കടിയിലൂടെ മറ്റൊരു വൈറസ് എത്തുകയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനി ഉണ്ടാകാം. മനുഷ്യ ശരീരത്തില്‍ കടന്ന ഡെങ്കി വൈറസിനെ നശിപ്പിക്കാന്‍ നിലവില്‍ മരുന്നില്ല. പ്രതിരോധിക്കാന്‍ വാക്സിനുമില്ല. കൊതുക് നിയന്ത്രണം മാത്രമാണ് രോഗ പകര്‍ച്ച തടയുന്നതിനുള്ള ഏക പോംവഴി.പ്രതിരോധം വീട്ടില്‍ നിന്ന് തുടങ്ങണം
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത് വീട്ടിനുള്ളിലും പരിസരത്തും അശ്രദ്ധമൂലം നാം തന്നെ ഒരുക്കി കൊടുക്കുന്ന കെട്ടികിടക്കുന്ന ജലത്തിലുമാണ്. ഈ സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പവും ഫലപ്രദവും.വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ഫിഡ്ജിന്റെയും കൂളറിന്റെയും അടിഭാഗത്തുള്ള ട്രേ, ടെറസ്, സണ്‍ഷേയ്ഡ് എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടു പെരുകുന്നതിന് സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ഇവ വെള്ളം നീക്കി കളഞ്ഞ് ശുചീകരിക്കണം.
അടപ്പില്ലാത്ത വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ കൊതുകുവല കൊണ്ടു മൂടണം.
മരപ്പൊത്തുകള്‍ മണ്ണിട്ട് അടയ്ക്കണം.
ചിരട്ട, ടിന്ന്, മുട്ടത്തോട്, തൊണ്ട്, പ്ലാസ്റ്റിക് കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.
റബര്‍ പാല് ശേഖരിക്കാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് എന്നിവ ആവശ്യത്തിനു ശേഷം കമിഴ്ത്തി വയ്ക്കണം.
സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രത്തില്‍ കൊതുകുവല ചുറ്റണം.
വീടുകളോടൊപ്പം പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തണം.
രോഗം വന്നാല്‍
കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കണ്ണിനു പുറകില്‍ വേദന, തൊലിപ്പുറത്ത് പാടുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഏതു പനി വന്നാലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ശാസ്ത്രീയമായ ചികിത്സയ്ക്ക് വിധേയമാകണം. രോഗി പരമാവധി സമയം കൊതുക് വലയ്ക്കുള്ളില്‍ തന്നെ കഴിയണം. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലം വരെ വിശ്രമിക്കുകയും വേണം.
ആറന്മുളയില് ബോധവത്കരണ ക്ലാസ് നടത്തി
ആറന്മുള പഞ്ചായത്തില്‍ നടക്കുന്ന ഊര്‍ജിത ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13-ാം വാര്‍ഡിലുള്ള ഗുരുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷാ പുരുഷോത്തമന് ക്ലാസ് ഉദ്ഘാടനം ചെയ്തു.അയല്‍സഭ വാര്‍ഡ് കണ്‍വീനര്‍ സലിം റാവുത്തര്‍, കുടുംബശ്രീ എഡിഎസ് സെക്രട്ടറി രമണി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് മറിയാമ്മ എന്നിവര്‍ ക്ലാസ് നയിച്ചു. രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും സ്വയം ചികിത്സ അപകടകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു.
COMMENTS