തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ (ജി.ഡി.എസ്) വേതന ഘടനയും അലവന്‍സുകളും പരിഷ്ക്കരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയു...
തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ (ജി.ഡി.എസ്) വേതന ഘടനയും അലവന്‍സുകളും പരിഷ്ക്കരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
2018-19 ല്‍ വേതന ഘടനയിലെ പരിഷ്ക്കാരത്തിന് ഏകദേശം 1257.75 കോടി രൂപയുടെ മൊത്തം ചെലവ് ഉണ്ടാകും (396.80 കോടി രൂപയുടെ ആവര്‍ത്തന ചെലവും, 860.95 കോടി രൂപയുടെ ഒറ്റ തവണ ചെലവും ഉള്‍പ്പെടെ).
3.07 ലക്ഷം ഗ്രാമീണ ഡാക് സേവകര്‍ക്ക് വേതന വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും.
വിശദാംശങ്ങള്‍
1. സമയബന്ധിത കണ്ടിന്യൂറ്റി അലവന്‍സ് (റ്റി.ആര്.സി.എ) ഘടനയും, സ്ലാബുകളും യുക്തിസഹജമാക്കി. മൊത്തം ജി.ഡി.എസ്. മാരെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിന്റെ കീഴിലാക്കി.
2. നിലവിലുള്ള 11 റ്റി.ആര്.സി.എ സ്ലാബുകള്‍ മൂന്നെറ്റം മാത്രമാക്കി ലയിപ്പിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്മാര്ക്കും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്മാര്ക്കും രണ്ട് റ്റി.ആര്.സി.എ സ്ലാബുകള്‍ വീതം ലഭിക്കും.
3. പുതുതായി ഏര്‍പ്പെടുത്തിയ സമയബന്ധിത കണ്ടിന്യൂറ്റി അലവന്‍സ് താഴെപ്പറയും പ്രകാരമാണ് :
ക്രമ നമ്പര്‍ വിഭാഗം നാല് മണിക്കൂര്‍ / ലെവല്‍ 1 ലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ റ്റി.ആര്.സി.എ അഞ്ച് മണിക്കൂര്‍ / ലെവല്‍ 2 ലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ റ്റി.ആര്.സി.എ
1 ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ 12,000 രൂപ 14,500 രൂപ
2 അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ / ഡാക്ക് സേവകര്‍ 10,000 രൂപ 12,000 രൂപ
4. ക്ഷാമബത്ത തുടര്‍ന്നും പ്രത്യേകമായി നല്‍കും. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷാമബത്ത പുതുക്കുന്നതിന് അനുസൃതമായി കാലാകാലങ്ങളില്‍ പുതുക്കും.
5. പുതിയൊരു പദ്ധതിക്ക് രൂപം നല്‍കുന്നതുവരെ എക്സ്ഗ്രേഷ്യാ ബോണസ് കണക്കാക്കുന്നത് റ്റി.ആര്.സി.എ + ഡി.എ. പരമാവധി 7,000 രൂപ എന്ന തരത്തിലായിരിക്കും.
6. 2016 ജനുവരി 1 മുതല്‍ വേതന വര്‍ദ്ധന കണക്കാക്കുന്നതു വരെയുള്ള കുടിശിക ഒറ്റഗഡുവായി നല്‍കും.
7. ഗ്രാമീണ ഡാക്ക് സേവകരുടെ രേഖാമൂലമുള്ള അപേക്ഷയ്ക്കനുസൃതമായി ഓരോ വര്‍ഷവും ജനുവരി 1 -ാം തീയതിയോ ജൂലൈ 1-ാം തീയതിയോ 3% നിരക്കില്‍ വര്‍ദ്ധനവുണ്ടാകും.
8. റിസ്ക്ക് ആന്റ് ഹാര്‍ഡ്ഷിപ്പ് അലവന്‍സ് എന്ന പേരില്‍ പുതിയൊരു ബത്തയും അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് അലവന്‍സുകളായ ഓഫീസ് മെയിന്റനന്‍സ് അലവന്‍സ്, കംബൈന്‍ഡ് ഡ്രൂട്ടി അലവന്‍സ്, ക്യാഷ് കണ്‍വയന്‍സ് ചാര്‍ജ്ജസ്, സൈക്കിള്‍ മെയിന്റനന്‍സ് അലവന്‍സ്, ബോട്ട് അലവന്‍സ്, ഫിക്സഡ് സ്റ്റേഷണറി ചാര്‍ജ്ജസ് മുതലായവയും പുതുക്കിയിട്ടുണ്ട്.
നടപ്പിലാക്കല്‍ തന്ത്രവും ലക്ഷ്യമിടും
ഗ്രാമീണ തപാല്‍ ജീവനക്കാരുടെ വേതനം അലവന്‍സുകള്‍ മുതലായവ പുതുക്കുന്നത് ഗ്രാമീണ മേഖലയില്‍ കാര്യക്ഷമവും, ചെലവ് കുറഞ്ഞതുമായ അടിസ്ഥാന പോസ്റ്റല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യും. നര്‍ദ്ദിഷ്ട വേതന വര്‍ദ്ധനവ് ഗ്രാമീണ ഡാക്ക് സേവകരുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തും.
അന്തരഫലം
വിദൂരസ്ഥ പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ വാര്‍ത്താ വിനിമയത്തിനും, ധനകാര്യ സേവനങ്ങള്‍ക്കുമുള്ള കേന്ദ്ര ബിന്ദുവാണ് ബ്രാഞ്ച് പോസ്റ്റോഫീസുകള്‍. ഇടപാടുകാര്‍ക്ക് വലിയ തുകകള്‍ നല്കേണ്ടതിനാല് പോസ്റ്റ് മാസ്റ്റര്‍ക്കായിരിക്കും ഉത്തരവാദിത്വം. വേതന വര്‍ദ്ധന ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കും. കൂടാതെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ചതോടെ ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പ്രക്രിയയില്‍ സി.ഡി.എസ്. ശൃംഖല സുപ്രധാന പങ്ക് വഹിക്കും.
പശ്ചാത്തലം
പൂര്‍ണ്ണ സമയ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിന് യാതൊരു നീതികരണവും ഇല്ലാത്ത ഗ്രാമീണ മേഖലകളില്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമമവുമായ അടിസ്ഥാന തപാല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 150 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തപാല്‍ വകുപ്പ് ആരംഭിച്ചതാണ് എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ സംവിധാനം. 1,29,346 എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റുകള്‍, ബ്രാഞ്ച് പോസ്റ്റാഫീസുകള്‍ നടത്തിക്കൊണ്ട് പോകുന്നത് ഗ്രാമീണ്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍മാരാണ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്മാരല്ലാത്ത ഗ്രാമീണ്‍ ഡാക് സേവകര്‍, ബ്രാഞ്ച് സബ് ഹെഡ് പോസ്റ്റോഫീസുകളിലും ജോലി നോക്കുന്നുണ്ട്. പ്രതിദിനം 3 മുതല്‍ 5 മണിക്കൂര്‍ വരെ പാര്‍ട്ട് ടൈം ഗ്രാമീണ്‍ ഡാക് സേവകര്‍ക്ക് തങ്ങളുടെ മറ്റ് ജോലികള്‍ക്ക് പുറമെ ഇതൊരു അധിക വരുമാനമാര്‍ഗ്ഗമാണ്. 65 വയസ്സ് വരെ ഈ ജോലിയില്‍ തുടരാനും വ്യവസ്ഥയുണ്ട്.
COMMENTS