മത നിരപേക്ഷത, സാമൂഹിക സാമുദായിക സൗഹാര്‍ദ്ദം, സഹിഷ്ണുത എന്നിവ ഇന്ത്യയുടെ ജനിതക ഘടനയിലുള്ളതാണെന്നും ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പ...
മത നിരപേക്ഷത, സാമൂഹിക സാമുദായിക സൗഹാര്‍ദ്ദം, സഹിഷ്ണുത എന്നിവ ഇന്ത്യയുടെ ജനിതക ഘടനയിലുള്ളതാണെന്നും ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും സാമൂഹികവും സാംസ്കാരികവും മതപരവുമായ അവകാശങ്ങള്‍ ഏറെ സുരക്ഷിതമാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഡല്‍ഹി രൂപതയുടേയും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം', 'ആത്മാഭിമാനത്തോടെയുള്ള വികസനം' എന്നീ പ്രതിബദ്ധതകളിലൂന്നി പൂര്‍ണ്ണമായ സത്യസന്ധതയോടെയും വിവേചനങ്ങളില്ലാതെയുമാണ് കേന്ദ്ര ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ശ്രീ. നഖ്വി വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും എല്ലാ വിഭാഗങ്ങളുടെയും മതപരമായ അവകാശങ്ങളെ സംരക്ഷിക്കാനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാപിത താല്പര്യങ്ങളോടെയും മുന്‍വിധിയുള്ള മനോഭാവത്തോടെയും പ്രവര്‍ത്തിക്കുന്നവരെ കരുതിയിരിക്കണമെന്ന് ശ്രീ. നഖ്വി മുന്നറിയിപ്പു നല്കി. കേന്ദ്ര ഗവണ്മെന്റ് പദ്ധതികളായ ജന്‍ ധന് യോജന, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ് അന്ത്യ, മുദ്രാ യോജന, ഉജ്ജ്വല യോജന എന്നിവ പാവപ്പെട്ടവര്‍, ദുര്‍ബല വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്തതായും ഗരിബ് നവാസ് കൗശല്‍ വികാസ് യോജന, ഹുനാര്‍ ഹാത്ത്, നയി മന്‍സില്‍, സീഖോ ഔര്‍ കമാവോ, ബീഗം ഹസ്രത് മഹല്‍ ഗേള്‍സ് സ്കോളര്‍ഷിപ്പ്, നയി ഉഠാന്‍, നയാ സവേരാ തുടങ്ങിയ പദ്ധതികള്‍ ന്യൂനപക്ഷ ശാക്തീകരണത്തില്‍ നാഴികക്കല്ലുകളാണെന്നും ശ്രീ. നഖ്വി ചൂണ്ടിക്കാട്ടി.
COMMENTS