പ്രധാനമന്ത്രി ജനഔഷധി പദ്ധതിക്ക് കീഴില്‍ ഉപയോഗ ശേഷം അതിവേഗം പ്രകൃതിയില്‍ ജീര്‍ണ്ണിച്ച് അടിയുന്ന സാനിറ്ററി നാപ്കിനായ ജനഔഷധി സുവിധ കേന്ദ്ര ...
പ്രധാനമന്ത്രി ജനഔഷധി പദ്ധതിക്ക് കീഴില്‍ ഉപയോഗ ശേഷം അതിവേഗം പ്രകൃതിയില്‍ ജീര്‍ണ്ണിച്ച് അടിയുന്ന സാനിറ്ററി നാപ്കിനായ ജനഔഷധി സുവിധ കേന്ദ്ര രാസവസ്തു, വളം വകുപ്പു സഹമന്ത്രി ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ പുറത്തിറക്കി. 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി താങ്ങാവുന്ന വിലയ്ക്ക് ഈ നാപ്കിനുകള്‍ വിതരണം ചെയ്യും. പൊതു വിപണിയിലെ 8 രൂപ എന്ന നിരക്കിന്റെ സ്ഥാനത്ത് സുവിധാ നാപ്കിനുകള്‍ പാഡ് ഒന്നിന് 2 രൂപ 50 പൈസയ്ക്കായിരിക്കും ലഭ്യമാക്കുക.
2015-16 ല്‍ നടത്തിയ ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ പ്രകാരം 15 ഉം 24 ഉം വയസ്സിന് മദ്ധ്യേ പ്രായമുള്ള സ്ത്രീകളില്‍ ഏകദേശം 58 ശതമാനം പേര് പ്രാദേശികമായി നിര്‍മ്മിക്കുന്ന നാപ്കിനുകളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ ആര്‍ത്തവ കാലത്ത് നഗര പ്രദേശങ്ങളില്‍ 78 ശതമാനം സ്ത്രീകള്‍ ശുചിയായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ കേവലം 48 ശതമാനം വനിതകള്‍ക്ക് മാത്രമേ വൃത്തിയുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാകുന്നുള്ളു.
COMMENTS