$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeസായി എല്‍എന്‍സിപിഇ യില്‍ ത്രിവര്‍ണ മാനവ ഇന്ത്യ

കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള തിരുനന്തപുരത്തെ കാര്യവട്ടം സായി എല്‍ എന്‍ സി പി ഇ യില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്...കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള തിരുനന്തപുരത്തെ കാര്യവട്ടം സായി എല്‍ എന്‍ സി പി ഇ യില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ. ടി പി ദാസന്‍, ഭരണസമിതിയംഗം ശ്രീ. ഡി  വിജയകുമാര്‍, മുന്‍  ഐ ജി എസ് ഗോപിനാഥ്, എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍ എന്നിവര്‍ യോഗാ ഡെമോണ്‍സ്ട്രേഷന് നേതൃത്വം നല്‍കി.

വിശിഷ്ടാതിഥികളോടൊപ്പം എല്‍ എന്‍ സി പി ഇ യിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, പരിശീലകര്‍, ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍, സമീപ പ്രദേശത്തെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ യോഗ ഡിസ്പ്ലേയുടെ ഭാഗമായി. തുടര്‍ന്ന് ഫിറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി എല്ലാവരും ദേശീയ പതാകയുടെ മൂന്നു നിറങ്ങളില്‍  ഇന്ത്യയുടെ രൂപരേഖയില്‍ അണിനിരന്നു. ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന സന്ദേശം ലോകത്തിനു കൈമാറിയാണ് എല്‍ എന്‍ സി പി ഇ യുടെ യോഗ പരിപാടികള്‍ സമാപിച്ചത് .


പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ അന്തര്‍ദേശീയ യോഗാ ദിനാഘോഷം
തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന അന്തര്‍ദേശീയ യോഗാ ദിന പരിപാടികള്‍ നാലായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗാ പരിശീലന പ്രദര്‍ശനത്തോടുകൂടിയ ആഘോഷങ്ങള്‍ പി ടി എ സെക്രട്ടറിമാരായ ഡോക്ടര്‍ മാണിക്കരാജും ശ്രീ. ആര്‍ ശ്രീകാന്തും ഉദ്ഘാടനം ചെയ്തു.

ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍മാരായ ശ്രീ. ആര്‍ ജോണ്‍, ശ്രീമതി പദ്മജ എം. ജി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേന്ദ്രീയ ഭവനില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കൊച്ചിയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് ഓഫീസ് സമുച്ചയമായ കേന്ദ്രീയ ഭവനില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിപുലമായ യോഗ ദിനാചരണ പരിപാടികള്‍ നടന്നു. കേന്ദ്രീയ ഭവനിലെ ജീവനക്കാരുടെ സംഘടനയായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേന്ദ്രീയ ഭവന്‍ എംപ്ലോയീസ് ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മേധാവി ശ്രീ കെ. എം. ഹരിലാല്‍ യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത യോഗ ഗുരു ശ്രീ. വിജയന്‍ യോഗാഭ്യാസ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. സിഐഎസ്എഫ്, സിപിഡബ്യൂഡി, സിഎംഎല്‍ആര്‍ഇ, ഇന്‍കംടാക്‌സ് ട്രിബ്യൂണല്‍ തുടങ്ങി കേന്ദ്രീയ ഭവനിലെ 19 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്നുള്ള നൂറോളം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ യോഗ ദിന സന്ദേശവും, ഫിറ്റ്‌നസ്സ് വീഡിയോയും പ്രദര്‍ശിപ്പിച്ചു. വിവിധ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസ് മേധാവികള്‍ യോഗ ദിനാചരണ പരിപാടികള്‍ക്ക് ആശംസ അര്‍പ്പിച്ചു.

ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി : ഭാവിയുടെ കിരണങ്ങള്‍ സമ്മാനിക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും നരേന്ദ്ര മോദി


ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നായി യോഗ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതിനായിരത്തോളം പേരോടൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണയാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു.

'സൂര്യന്റെ പ്രകാശത്തോടും, ഇളം ചൂടിനോടുമൊപ്പം ലോകമെങ്ങുമുള്ള ജനങ്ങള്‍ യോഗയേയും സ്വാഗതം ചെയ്യുന്നുവെന്നത് എല്ലാവര്‍ക്കും അഭിമാനത്തിന്റെ നിമിഷമാണ്. ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും, ഷാങ്ഹായ് മുതല്‍ ചിക്കാഗോ വരെയും, ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ ഇന്ന് എല്ലായിടത്തും പരന്നിരിക്കുകയാണ്,' പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള യോഗാ പ്രേമികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട്, ലോകം മൊത്തം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും ഓരോ വര്‍ഷവും അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്ന രീതികള്‍ അതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആയുരാരോഗ്യ സൗഖ്യത്തിനുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായി യോഗാദിനം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കണമെങ്കില്‍ നാം നമ്മുടെ സ്വന്തം പൈതൃകത്തെയും, പാരമ്പര്യത്തെയും ആദരിക്കാന്‍ മടി കാട്ടരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ പുരാതനമാണെങ്കിലും ആധുനികവും കൂടിയാണ്, അത് സ്ഥിരമാണെങ്കിലും വികസിച്ച് കൊണ്ടിരിക്കുന്നതുമാണ്. ഇതാണ് യോഗയുടെ സൗന്ദര്യവും. നമ്മുടെ ഇന്നലകളുടെയും, ഇന്നിന്റെയും നന്മ ഉള്‍ക്കൊള്ളുന്ന യോഗ നമ്മുടെ ഭാവിക്കായി ഒരു പ്രകാശ കിരണവും പ്രദാനം ചെയ്യുന്നു.

യോഗയുടെ ശക്തിയെ കുറിച്ച് പരാമര്‍ശിക്കവെ, വ്യക്തികള്‍ എന്ന നിലയ്ക്കും, സമൂഹമെന്ന നിലയ്ക്കും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള യോഗയില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനാവശ്യ ആശങ്കകളും, സമ്മര്‍ദ്ദങ്ങളും ഒഴിവാക്കിക്കൊണ്ട് ശാന്തവും, സര്‍ഗാത്മകവും, സംതൃപ്തവുമായ ഒരു ജീവിതത്തിലേയ്ക്ക് നയിക്കാന്‍ യോഗയിലൂടെ കഴിയും. 'വിഭജിക്കുന്നതിന് പകരം യോഗ ഒന്നിപ്പിക്കുന്നു. കൂടുതല്‍ വിദ്വേഷം സൃഷ്ടിക്കുന്നതിന് പകരം യോഗ ഉള്‍ക്കൊള്ളുന്നു. ക്ലേശം വര്‍ദ്ധിപ്പിക്കുന്നതിന് പകരം യോഗ സുഖപ്പെടുത്തുന്നു,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാലാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ (2018 ജൂണ്‍ 21) ഭാഗമായി ഡെറാഡൂണിലെ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
'ഇവിടെ ഈ വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യര്‍ക്കും, ഈ മനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ഗംഗാമാതാവിന്റെ ഈ പുണ്യഭൂമിയില്‍ നാലു പുണ്യ ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഇവിടെ ഈ രീതിയില്‍ യോഗാദിനത്തിന്റെ അവസരത്തില്‍ ഒത്തുചേര്‍ന്നത് നമ്മുടെ ഭാഗ്യമാണ്. ആദി ശങ്കരാചാര്യര്‍  സന്ദര്‍ശിച്ചതും സ്വാമി വിവേകാനന്ദന്‍ നിരവധി തവണ വന്നിട്ടുള്ളതുമായ ഭൂമികൂടിയാണിത്.

അല്ലെങ്കിലും നിരവധി നൂറ്റാണ്ടുകളായി യോഗയുടെ കേന്ദ്രമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ ഈ മലനിരകളാണ് നമ്മെ നിരന്തരമായി  യോഗയ്ക്കും ആയുര്‍വേദത്തിനും പ്രചോദിപ്പിക്കുന്നത്.

ഈ സ്ഥലം സന്ദര്‍ശിക്കുന്ന ഒരു സാധാരണപൗരനുപോലും ഒരു ദൈവീകവികാരം ലഭിക്കും. ഇവിടെ ഈ പുണ്യഭൂമിക്ക് അതിയായ ഊര്‍ജ്ജവും പ്രകമ്പനവും കാന്തിക ശക്തിയുമുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമായ ദിവസമാണ്. ഇന്ന് സൂര്യന്‍ ഉദിച്ച് അതിന്റെ പ്രയാണം തുടങ്ങുകയും, സൂര്യരശ്മികള്‍ ഭൂമിയില്‍ എത്തുകയും അതിന്റെ പ്രകാശം പരക്കുകയും ചെയ്യുമ്പോള്‍ ആ പ്രദേശങ്ങളില്ലൊം ജനങ്ങള്‍ സൂര്യനോടൊപ്പം യോഗയേയും സ്വാഗതം ചെയ്യും.

ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങായ് മുതല്‍ ചിക്കാഗോ വരെയും ജക്കാര്‍ത്ത മുതര്‍ ജോഹനാസ്ബര്‍ഗ് വരെയും എല്ലായിടത്തും യോഗയായിരിക്കും.

ഹിമാലയപര്‍വ്വതത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലായായിക്കോട്ടെ സൂര്യതാപം ചുട്ടുകരിക്കുന്ന മരുഭൂമികളിലാകട്ടെ, എല്ലാ അവസ്ഥയിലും യോഗ പരിപോഷിപ്പിക്കപ്പെടുകയാണ്.

വിഭജനശക്തികള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ അത് വിഘടനത്തിലേക്കാണ് നയിച്ചത്. അത് ജനങ്ങളെ വിഭജിക്കുന്നതിലേക്ക് നയിച്ചു, സമൂഹത്തേയും രാജ്യങ്ങളേയും തമ്മില്‍ വിഘടിപ്പിച്ചു. സമൂഹത്തില്‍ വിഘടനമുണ്ടയാല്‍ അത് കുടുംബങ്ങളിലും ഭിന്നതയുണ്ടാക്കും. വ്യക്തികള്‍ ആന്തരികമായി തകരുകയും സമ്മര്‍ദ്ദം വളരുകയും ചെയ്യും.

ഈ തകര്‍ച്ചയിലും സന്തുലിതമായി തുടരുന്നതിന് യോഗ സഹായിക്കും. അത് നമ്മെ ഒരുമിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്.
ശരീരം, ആത്മാവ്, മനസ് എന്നിവയുമായി ഏറ്റുമുട്ടി ഈ അതിവേഗ ആധുനിക ജീവിതത്തിലും യോഗ നമുക്ക് ശാന്തി കൊണ്ടുവരുന്നു.

വ്യക്തികളെ കുടുംബങ്ങളുമായി യോജിപ്പിച്ച് അത് കുടുംബത്തില്‍ സമാധാനം കൊണ്ടുവരുന്നു.

അത് കുടുംബങ്ങളെ സമൂഹവുമായി കൂടുതല്‍ സംവേദനക്ഷമമാക്കി സമൂഹത്തില്‍ ഐക്യം കൊണ്ടുവരുന്നു.

സമൂഹങ്ങളാണ് ദേശീയോദ്ഗ്രഥനത്തിന്റെ കണ്ണികള്‍.
ഇത്തരത്തിലുള്ള രാജ്യങ്ങളാണ് ലോകത്തില്‍ ശാന്തിയും ഐക്യവും കൊണ്ടുവരുന്നത്. മാനവികത പുഷ്ടിപ്പെടുകയും സാഹോദര്യത്തിന്റെ വികാരത്തില്‍ നിന്നും ശക്തിപ്പെടുകയും ചെയ്യും.

യോഗ വ്യക്തികളെ, കുടുംബങ്ങളെ, സമൂഹങ്ങളെ, രാജ്യങ്ങളേയും ലോകത്തേയും തന്നെ യോജിപ്പിക്കുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അത് മാനവികതയെ പൂര്‍ണ്ണമായും ഐക്യപ്പെടുത്തുന്നു.

യോഗാദിനം സംബന്ധിച്ച നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ കൊണ്ടുവന്നപ്പോള്‍, അതിനെ പിന്തുണച്ച രാജ്യങ്ങളുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അംഗീകരിച്ച ആദ്യത്തെ ഇത്തരത്തിലുള്ള നിര്‍ദ്ദേശമായിരുന്നു അത്. ഇന്ന് ലോകത്തെ എല്ലാ പൗരന്മാരും രാജ്യങ്ങളും യോഗയെ തങ്ങളുടേതാണെന്നാണ് കരുതുന്നത്. ഈ മഹനീയ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായ, ഈ മഹത്തായ പാരമ്പര്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട സന്ദേശമാണിത്.

നമ്മുടെ പൈതൃകത്തില്‍ വലുതായി അഭിമാനിക്കുകയും, അതേസമയം തന്നെ കാലവുമായി യോജിക്കാത്തവയെ പരിത്യജിച്ചാല്‍ അത്തരം കാര്യങ്ങള്‍ നിലനില്‍ക്കില്ല. എന്നാല്‍ കാലത്തിന് എന്താണ് ആവശ്യം, ഭാവിരൂപപ്പെടുത്തുന്നതില്‍ എന്താണ് ഉപയോഗപ്പെടുക എന്ന രീതിയില്‍ നാം നമ്മുടെ പൈതൃകത്തില്‍ അഭിമാനിച്ചാല്‍ ലോകവും അത്തരം കാര്യങ്ങളില്‍ അഭിമാനിക്കുന്നതില്‍ നിന്നും ഒരിക്കലും മടികാണിക്കില്ല. എന്നാല്‍ നമുക്ക് തന്നെ നമ്മുടെ ശക്തിയിലും കാര്യശേഷിയിലും വിശ്വാസമില്ലെങ്കില്‍ ആരും അത് സ്വീകരിക്കില്ല. ഒരു കുടുംബം തന്നെ ആ കുടുംബത്തിലെ ഒരു കുട്ടിയുടെ ആത്മവീര്യം കെടുത്തുകയും ആ കുട്ടിയെ ആ പ്രദേശത്തുള്ളവര്‍ മാനിക്കണമെന്നും കരുതിയാല്‍ അത് സാദ്ധ്യമല്ല. രക്ഷകര്‍ത്താക്കള്‍, കുടുംബം, സഹോദരീ സഹോരന്മാര്‍ തുടങ്ങി എല്ലാവരും കുട്ടിയെ അംഗീകരിക്കണം, അങ്ങനെ വരുമ്പോള്‍ അയല്‍ക്കാരും ആ കുട്ടിയെ അംഗീകരിച്ചു തുടങ്ങും.

ഇന്ന്, യോഗ ഇത് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യ ഒരിക്കല്‍ കൂടി യോഗയുടെ ശക്തിയെ ഒന്നിച്ചുചേര്‍ത്തപ്പോള്‍ അതുപോലെ ലോകവും യോഗയെ തങ്ങളോട് ചേര്‍ത്തുവച്ചു.

ഇന്ന് ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നാണ് യോഗ.

ഇന്ന് നമുക്ക് ലോകത്താകെ വലിയതോതില്‍ ജനങ്ങളെക്കൊണ്ട് യോഗ ചെയ്യിക്കാനാകുന്നുണ്ടെങ്കില്‍ പല അവിശ്വസനീയ സത്യങ്ങളും ലോകത്തിന് മുന്നില്‍ വെളിപ്പെടുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

പാര്‍ക്കുകളില്‍, തുറസ്സായ സ്ഥലങ്ങളില്‍, റോഡരികുകളില്‍, ഓഫീസുകളില്‍ വീടുകളില്‍, ആശുപത്രികളില്‍, സ്‌കൂളുകളില്‍, കോളജുകളില്‍, ചരിത്രകെട്ടിടങ്ങളില്‍,ജനങ്ങള്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുന്നു, നിങ്ങളെപ്പോലുള്ള ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുകയാണ്. ഈ ഒത്തുചേരല്‍ സാര്‍വത്രിക സാഹോദര്യം ആഗോള സൗഹൃദം എന്നീ വികാരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നുണ്ട്.

സുഹൃത്തുക്കളെ, ലോകം ഇന്ന് യോഗയെ വാരിപുണര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ അതിന്റെ ഒളികള്‍ കാണാന്‍ കഴിയും.

നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ സത്യത്തില്‍ ഇന്ന് യോഗാ ദിനം ഒരു വന്‍ ജനകീയ പ്രസ്ഥാനമായിട്ടുണ്ട്.

സുഹൃത്തുക്കളെ, ടോക്കിയോ മുതല്‍ ടൊറൊന്റോവരെ, സ്‌റ്റോക്ക്‌ഹോം മുതല്‍ സാവോ പോളോ വരെ, ലക്ഷക്കണക്കിന് പേരുടെ ജീവിതത്തിലെ ഗുണപരമായ സ്വാധീനമായി യോഗ മാറിയിട്ടുണ്ട്.

ഇത് പ്രാചീനമാണ്, എന്നാല്‍ ഇന്നും ആധുനികമാണ്.... ഇത് സ്ഥായിയാതാണ്, എന്നാല്‍ ഇന്നും ഇത് പരിണമിക്കുന്നതാണ്. അതാണ് യോഗയെ സുന്ദരമാക്കുന്നത്.

ഇത് നമ്മുടെ ഭൂത-വര്‍ത്തമാനകാലങ്ങളിലെ നന്മയും, ഭാവി പ്രതീക്ഷയുടെ കിരണവുമാണ്.

ഒരു വ്യക്തിയെന്ന നിലയിലോ, നമ്മുടെ സമുഹമായോ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ കൃത്യമായ പരിഹാരം യോഗയിലുണ്ട്.

ഒരിക്കലും ഉറങ്ങാത്തതാണ് നമ്മുടെ ലോകം. ഓരോ നിര്‍ദ്ദിഷ്ടസമയത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു.

വേഗതയേറിയ നിലനില്‍പ്പ് വന്‍ സമ്മര്‍ദ്ദവും ഒപ്പം കൊണ്ടുവരുന്നുണ്ട്. പ്രതിവര്‍ഷം ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഏകദേശം 18 ദശലക്ഷം പേര്‍ മരണപ്പെടുന്നുണ്ടെന്ന് വായിക്കേണ്ടിവരുന്നത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. പ്രമേഹവുമായുള്ള പോരാട്ടത്തില്‍ ഏകദേശം 1.6 ദശലക്ഷം ജനങ്ങള്‍ പരാജിതരാകുകയാണ്.

ശാന്തവും, സൃഷ്ടിപരവും മനോരമ്യവുമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നതാണ് യോഗ. സമ്മര്‍ദ്ദത്തേയും ബുദ്ധിശൂന്യമായ ഉല്‍ക്കണ്ഠയേയും പരാജയപ്പെടുത്താനുള്ള വഴി അതിന് കാണിച്ച് തരാനാകും.

വിഘടിപ്പിക്കുന്നതിന് പകരം യോഗ നമ്മെ ഒന്നിപ്പിക്കുന്നു.
വിദ്വേഷത്തിന് പകരം യോഗ ഉള്‍ച്ചേര്‍ക്കുന്നു.
ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പകരം അതിനെ ശമിപ്പിക്കുന്നു.
യോഗയുടെ പരിശീലനത്തിന് ശാന്തിയും സന്തുഷ്ടിയും സാഹോദര്യവും നിറഞ്ഞ ഒരു കാഘഘട്ടത്തിന്റെ ആഗമനത്തെക്കുറിച്ച് വിളംബരം ചെയ്യാനുള്ള കഴിവുണ്ടാക്കും.
കൂടുതല്‍ ആളുകള്‍ യോഗ പരിശീലിക്കുന്നുവെന്ന് പറഞ്ഞാല്‍ ലോകത്തിനെ അത് പഠിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ വേണമെന്നാണ് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷങ്ങളായി നിരവധി വ്യക്തികള്‍ യോഗ പഠിപ്പിക്കുന്നുണ്ട്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു.  എന്തിന് സാങ്കേതികവിദ്യപോലും ആളുകളെ യോഗയുമായി ബന്ധിപ്പിക്കുന്നു. വരും കാലത്തും ഇതേ ചലനാത്മകത നിലനിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ഈ യോഗാദിനം യോഗയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും നമുക്ക് ചുറ്റുമുളള കൂടുതല്‍ പേരെ ഇത് പരിശീലിപ്പിക്കുന്നതിന് പ്രചോദിപ്പിക്കാനുമുള്ളതാകട്ടെ. ഇതായിരിക്കും ഈ ദിവസത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന ശാശ്വതമായ ഫലം.
സുഹൃത്തുക്കളെ, അസുഖത്തിന്റെ പാതയില്‍ നിന്നും സൗഖ്യത്തിന്റെ വഴി യോഗ കാണിച്ചുതന്നിട്ടുണ്ട്.

അതാണ് ലോകത്താകമാനം യോഗയുടെ സ്വീകാര്യത വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നത്.

യോഗ നമ്മുടെ ശരീരത്തിന് സുഖം നല്‍കുകമാത്രമല്ല, അസുഖങ്ങളും വിഷാദവുമുണ്ടാക്കുന്ന ഡി.എന്‍.എയില്‍ സംഭവിക്കുന്ന മോളിക്കുലാര്‍ റിയാക്ഷനുകളെ പുറകോട്ട് നയിക്കുകയും ചെയ്യുമെന്ന് കവന്ററി സര്‍വകലാശാലയും റാഡ്ബൗഡ് സര്‍വകലാശാലയും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എല്ലാ ദിവസവും യോഗയുടെ ഭാഗമായ ശ്വസനവ്യായാമങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിരവധി അസുഖങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ കഴിയുമെന്നതിനോടൊപ്പം നല്ല ആരോഗ്യം നിലനിര്‍ത്താനുമാകും. ദിനവും യോഗ പരിശീലിക്കുന്നത് ഒരു കുടുംബത്തിന് വഹിക്കേണ്ടിവരുന്ന മെഡിക്കല്‍ ചെലവില്‍ വലിയ കുറവുണ്ടാക്കും.

എല്ലാ പ്രവര്‍ത്തനങ്ങളിലും, എല്ലാ രാഷ്ട്രനിര്‍മ്മാണ പ്രക്രിയകള്‍ക്കും നമുക്ക് ആരോഗ്യം അനിവാര്യമാണ്. അത് നല്‍കുന്നതിന് യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്.
അതുകൊണ്ട് ഇന്ന് എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്, യോഗ ചെയ്യുന്നവര്‍ അത് നിരന്തരമാക്കുക, ഇതുവരെ യോഗ ചെയ്യാന്‍ തുടങ്ങാത്തവര്‍ ഒരിക്കലെങ്കിലും ഒന്ന് പ്രയത്‌നിക്കണം.

സുഹൃത്തുക്കളെ, യോഗയുടെ പ്രചാരണം വര്‍ദ്ധിച്ചത് ലോകത്തെ ഇന്ത്യയോട് അടുപ്പിക്കുകയും ഇന്ത്യയെ ലോകത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. നമ്മുടെ നിരന്തര സമ്മര്‍ദ്ദം മൂലം ലോകത്ത് ഇന്ന് യോഗയ്ക്ക് ലഭിച്ച സ്ഥാനം കാലത്തിനൊപ്പം കൂടുതല്‍ ശക്തിപ്പെടും.

ആരോഗ്യപരവും സന്തുഷ്ടവുമായ ഒരു മാനവരാശിക്ക് വേണ്ടി യോഗയെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ കൂടുതല്‍ വികസിപ്പിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ദയവുചെയ്ത് മുന്നോട്ടുവരിക, നമ്മുടെ ഉത്തരവാദിത്വം മനസില്‍ വച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാം.

ഈ പുണ്യഭൂമിയില്‍ നിന്നുകൊണ്ട് ഒരിക്കല്‍ കൂടി ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്ക് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ഈ പരിപാടി സംഘടിപ്പിച്ച ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന് എന്റെ    ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുന്നു.
വളരെയധികം നന്ദി!'

അന്താരാഷ്ട്ര യോഗദിനം സംസ്ഥാന തല ഉദ്ഘാടനം

മതാതീതമായ ജനകീയ പ്രസ്ഥാനമാക്കി യോഗയെ മാറ്റുക ലക്ഷ്യം: മന്ത്രി എ.സി. മൊയ്തീന്‍

കൊച്ചി: മതാതീതമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനസിന്റെയും ശരീരത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ യോഗയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കായിക, യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമല്ല മറിച്ച് എല്ലാ മനുഷ്യര്‍ക്കും യോഗ ചെയ്യാന്‍ കഴിയുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം. എല്ലാ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കും അതീതമായ ജീവിതരീതിയാണ് യോഗ. സെപ്തംബറില്‍ കേരളത്തില്‍ അന്താരാഷ്ട്ര യോഗ ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കുകയാണ്. ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാനസികമായ നിയന്ത്രണത്തിനും അച്ചടക്കത്തിനും ആരോഗ്യത്തിനും യോഗ ഉത്തമമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ലോകത്തെ പല പ്രമുഖരും യോഗ പരീശിലിക്കുന്നു. എല്ലാവരെയും യോഗയില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ അസോസിയേഷന്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജൈവ ജീവിതത്തിന്റെ ഭാഗമാണ് യോഗയെന്ന് മഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി പി. രാജീവ് പറഞ്ഞു. യോഗ ചില താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. യോഗ ഒരു മതത്തിന്റേതു മാത്രമായി പരമിതപ്പെടുത്താനാകില്ല. മതനിരപേക്ഷവും മാനവികവുമായ പ്രദര്‍ശനമാണത്. എല്ലായിടത്തും യോഗ പരീശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും അംഗീകരിച്ച ഏക യോഗ അസോസിയേഷനായ കേരള യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം യോഗ അസോസിയേഷനാണ് യോഗ ദിനാചരണവും യോഗ പ്രദര്‍ശനവും സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗ അഭ്യസിക്കുന്ന 26 ക്ലബ്ബുകളില്‍ നിന്നുള്ള 1100 ഓളം പേരാണ് യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രിയ്ക്കും വിശിഷ്ടാതിഥികള്‍ക്കും മുന്നിലാണ് യോഗ അവതരിപ്പിച്ചത്.

മറ്റു കായിക ഇനങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ പരിഗണനയും സ്‌പോര്‍ട്ട്‌സ് യോഗയ്ക്കും ലഭിക്കുമെന്ന് യോഗ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും യോഗ എത്തിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ യോഗ പാഠ്യവിഷയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അഡ്വ.കെ.ഡി. വിന്‍സെന്റ്, യോഗ അസോസിയേഷന്‍ രക്ഷാധികാരി എം.പി. പത്രോസ്, യോഗ പരിശീലകരായ ഗോപന്‍, എന്‍.എം. രാജേന്ദ്രന്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി, കൗണ്‍സിലര്‍ ഡോ. പൂര്‍ണ്ണിമ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗാദിനം ആചരിച്ചു

ആയുഷ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ രാമേശ്വരം ഗവണ്‍മെന്‍റ ഹയര്‍ സെക്കന്‍ഡറി സ്കൂളി ല്‍ യോഗ ദിനം ആചരിച്ചു. ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് തമ്പി, വൈസ് പ്രസിഡന്‍റ് വത്സമ്മ തോമസ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗുരുപ്രസാദ്, ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.അജൂറ, ആയൂര്‍വേദാശുപത്രി സൂപ്രണ്ട് ഡോ. സൂസന്‍ പി.ജോണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍, ഹെഡ്മിസ്ട്രസ് ടി.ആര്‍.ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ആയൂര്‍വേദ ആശുപത്രിയിലെ യോഗ പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഓംനാഥിന്‍റെ നേതൃത്വത്തില്‍ യോഗ പ്രകടനവും നടന്നു.
നെഹ്രു യുവകേന്ദ്രയും കാതോലിക്കേറ്റ് കോളേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം കോളേജ് ആഡിറ്റോറിയത്തില്‍ ആചരിച്ചു. നഗരസഭാധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു ടി.ജോസഫ്, അഡ്വ.സുരേഷ് കുമാര്‍, എസ്.കൃഷ്ണകുമാര്‍, എന്‍എസ്എസ്  പ്രോഗ്രാം ഓഫിസര്‍ ഡോ.ആര്‍.രേഖ, എന്‍സിസി ഓഫീസര്‍ ജിജോ കെ.ജോസഫ്, കെ.വി.രഞ്ജിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗ ഗുരു സന്തോഷ് കുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.

അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കും: മുഖ്യമന്ത്രി

*അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തിനു മാത്രമല്ല, മനസ്സിനും ഗുണകരമായ വ്യായാമമുറയാണ് യോഗ. യോഗയുടെ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. എന്നാല്‍ അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്നൊക്കെയാണ് ചിലരുടെ വാദം. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഋഗ്വേദത്തിനുമുന്നേ ഭാരതത്തില്‍ യോഗ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ്. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്.

കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. തികച്ചും മതാതീത വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് അന്യമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.

വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ചിന്തിക്കുന്നവര്‍ക്കേ യോഗയെ ഫലപ്രദമായി ഉപയോഗിക്കാനാവൂ. സമൂഹത്തെ സ്‌നേഹിക്കാനാവുന്ന ഒരു മനസ്സ് യോഗാഭ്യാസികള്‍ക്ക് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍., ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഉഷാകുമാരി,  ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പി.സി.ഒ ഡോ. സുനില്‍ രാജ്, നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷൈലേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: സായി എല്‍എന്‍സിപിഇ യില്‍ ത്രിവര്‍ണ മാനവ ഇന്ത്യ
സായി എല്‍എന്‍സിപിഇ യില്‍ ത്രിവര്‍ണ മാനവ ഇന്ത്യ
https://2.bp.blogspot.com/-Wl_GIVs1bU0/Wyy64Yqe95I/AAAAAAAAF6o/BcrbzXBHYig5Y6YwuW8xVYW2MChbQZm9QCLcBGAs/s640/sai-tricolour.JPG
https://2.bp.blogspot.com/-Wl_GIVs1bU0/Wyy64Yqe95I/AAAAAAAAF6o/BcrbzXBHYig5Y6YwuW8xVYW2MChbQZm9QCLcBGAs/s72-c/sai-tricolour.JPG
Kayamkulam Online
https://www.kayamkulamonline.com/2018/06/tricolour-human-india-at-sai-lncpe.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/06/tricolour-human-india-at-sai-lncpe.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy