സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം ജൂണ്‍ 12 മുതല്‍ സ്പോര്‍ട്സ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്...
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം ജൂണ്‍ 12 മുതല്‍ സ്പോര്‍ട്സ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 36 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യുവജനക്ഷേമബോര്‍ഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ലോകകപ്പ് ഫുട്ബോള്‍ ക്വിസ് മത്സരവും ബിഗ്സ്ക്രീന്‍ പ്രദര്‍ശനവും നടത്തും
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്താകമാനം വിവിധങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 12 ന് ജില്ലയില്‍ സ്പോര്‍ട്സ് ക്വിസ് മത്സരം നടക്കും. 15 നും 35 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും. താല്പര്യമുള്ളവര് ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍:0497 2705460.സംസ്ഥാനത്തെ 500 യവത്ത് ക്ലബ്ബുകളുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ 250 കേന്ദ്രങ്ങളില്‍ ബിഗ് സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കും.
COMMENTS