കോളേജ് പരിസരത്തെ പച്ചപ്പ് കാത്തുസൂക്ഷിച്ച് മോഡല്‍ കോളേജ് എന്‍എസ്എസ് നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്നതിനു പ്ലാസ്റ്റിക് മാല...
കോളേജ് പരിസരത്തെ പച്ചപ്പ് കാത്തുസൂക്ഷിച്ച് മോഡല്‍ കോളേജ് എന്‍എസ്എസ്
നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്നതിനു പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനം അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞു മടിക്കൈ മോഡല്‍ കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പുതുതായി ചാര്‍ജെടുത്ത എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.വീണയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തില്‍ കോളേജ് ക്യാംപസിലെ പച്ചപ്പ് നിലനിര്‍ത്തുമെന്നു വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. ദിനാചരണം പ്രിന്‍സിപ്പല്‍ പ്രൊഫ. വി ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് കെ.വി കുഞ്ഞികൃഷ്ണന്, പ്രോഗ്രാം ഓഫീസര്‍ പി.വീണ, എന്‍എസ്എസ് വളണ്ടിയര്‍ കെ.കെ കാവ്യ സംസാരിച്ചു.
ഹരിത കേരളം മിഷന് : പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂണ്‍ 8 വരെ അപേക്ഷിക്കാം
ഹരിത കേരളം മിഷന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി അവാര്‍ഡിന് ജൂണ്‍ 8 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച നല്കുന്ന ഫോട്ടോഗ്രാഫുകള്ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തണം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന് വെബ്സൈറ്റില്‍ www.haritham.kerala.gov.in ലഭ്യമാണ്.ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പട്ടികജാതി/പട്ടികവര്‍ഗ/പിന്നാക്കക്ഷേമ / സാംസ്ക്കാരിക /നിയമ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് അയ്യങ്കാളി ഭവന് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് ബി.എസ് മാവോജി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ എസ്. ശാരദ തുടങ്ങി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ലോക പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടി കേന്ദ്ര വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജി ആന്‍ഡ് എന്വിയോണ്മെന്റാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുഖ്യ പ്രമേയം.വൃത്തിയുള്ള പരിസ്ഥിതിയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മനോഭാവത്തില്‍ മാറ്റം വരണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം സമുദ്ര ജീവിതത്തിലും, മനുഷ്യന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് പൗരന്മാരെ ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം വിപുലമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ പ്ലാസ്റ്റിക് മലിനീകരണത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
COMMENTS