കായംകുളം ഓൺലൈൻ ടീം ഇന്നലെ (17.08.2018) പത്തിയൂർ മേഖലയിലെ രണ്ടോ മൂന്നോ പ്രളയബാധിതരുടെ ക്യാമ്പ് സന്ദർശിച്ചു.കായംകുളത്തു ഉള്ള ഒരു പെൺകുട്ടി...
കായംകുളം ഓൺലൈൻ ടീം ഇന്നലെ (17.08.2018) പത്തിയൂർ മേഖലയിലെ രണ്ടോ മൂന്നോ പ്രളയബാധിതരുടെ ക്യാമ്പ് സന്ദർശിച്ചു.കായംകുളത്തു ഉള്ള ഒരു പെൺകുട്ടി ക്യാമ്പിലേക്ക് സാധനങ്ങൾ എത്തിക്കാനായി കുറച്ചു പണം രാവിലെ ആവശ്യപെട്ടിരുന്നു. ഞങ്ങൾ കുറച്ചു ധനം അവർക്ക് കൊടുക്കുകയും അവരിൽ നിന്ന് പത്തിയൂർ ഒരു ക്യാമ്പ് ഉണ്ട് എന്ന വിവരം അറിയുകയും ചെയ്തു .തുടർന്ന് മാനേജിങ് എഡിറ്ററും ഒരു ഡോക്ടറും അടങ്ങിയ രണ്ടംഗസംഘം പത്തിയൂരിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിൽ മോട്ടോർസൈക്കിൾ വെച്ച് .കാരണം നാട്ടുകാർ ഉപദേശിച്ചു .ഉപദേശം കേൾക്കാതെ പോയ കാറുകളും ബൈക്കുകളും വെള്ളം കയറി കേടായത് സ്റ്റാർട്ട് ആക്കാൻ പെടാപ്പാട് പെടുന്നത് കാണാമായിരുന്നു .വെള്ളം കയറുന്ന റോഡിലൂടെ നാട്ടുകാർ പറഞ്ഞു തന്ന ഷോർട്ട്കട്ട് ഉപയോഗിച്ച് നമ്മൾ ക്യാമ്പിലെത്തി.പഞ്ചായത്ത് ഹൈസ്കൂളിൽ ആണ് ക്യാമ്പ്.
അവിടെ ചെന്ന് സ്ത്രീപുരുഷന്മാരോട് ആവശ്യങ്ങൾ അന്വേഷിച്ചു .അവർ ആവശ്യപ്പെട്ട സാധനങ്ങൾ ഇവയാണ് .
അവിടെ ചെന്ന് സ്ത്രീപുരുഷന്മാരോട് ആവശ്യങ്ങൾ അന്വേഷിച്ചു .അവർ ആവശ്യപ്പെട്ട സാധനങ്ങൾ ഇവയാണ് .
പുരുഷന്മാർ
- ബെഡ്ഷീറ്റ്
- കിടക്കാൻ പായ
- കൈലി
- തോർത്ത്
- അരി
- പച്ചക്കറി
- റവ
- വെളിച്ചെണ്ണ
- പലചരക്ക്
സ്ത്രീകൾ
- അടിവസ്ത്രങ്ങൾ
- നൈറ്റി
- സാനിറ്ററി നാപ്കിൻ
- തോർത്ത്
- കുഞ്ഞുങ്ങൾക്ക് ഉള്ള ഉടുപ്പുകൾ
അതിന് ശേഷം ഞങ്ങൾ തിരിച്ചു വന്നു.
പിന്നീട് ഞങ്ങളുടെ ടീമ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ,തോർത്ത് ,സാനിറ്ററി നാപ്കിൻ ,ലുങ്കി എന്നിവ മാത്രം വാങ്ങി നേരെ സ്കൂളിലേക്ക് തിരിച്ചു .ഇതിനോടകം നേരം 4:20 വൈകിട്ട് ആയി .ഞങ്ങൾ രാവിലെ പോയ വഴിയിൽ ജലനിരപ്പ് ഉയർന്നതിനാൽ കാർ തിരിച്ചു നാട്ടുകാർ പറഞ്ഞു തന്ന മറ്റൊരു വഴിയിലൂടെ പോയി .ഒരു സ്ഥലം വന്നപ്പോൾ കാർ നിർത്തി വെള്ളത്തിലൂടെ നടന്നു .ചാക്ക് കെട്ടുകൾ ചുമക്കാൻ നാട്ടുകാരായ യുവാക്കൾ സഹായിച്ചു .ഞങ്ങൾ തിരികെയെത്തി .ശനിയാഴ്ച ബാക്കി സാധനങ്ങൾ എത്തിക്കാം എന്ന് വിചാരിക്കുന്നു .കായംകുളം സ്വദേശികൾ ദയവായി കഴിവ് പോലെ സാധനങ്ങൾ ഏതെങ്കിലും ക്യാമ്പുകളിൽ എത്തിക്കുക .വസ്ത്രം മാറാനാകാതെ നിൽക്കുന്ന ആളുകൾ ഇന്നലെ ഉണ്ടായിരുന്നു .
COMMENTS