രക്ഷപെടുത്തിയത് 82442 പേരെ സംസ്ഥാനത്ത് ആഗസ്റ്റ് 17ന് പകല്‍ 82442 പേരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചതായി മുഖ്യമന്ത്രി പ...
രക്ഷപെടുത്തിയത് 82442 പേരെ
സംസ്ഥാനത്ത് ആഗസ്റ്റ് 17ന് പകല്‍ 82442 പേരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ആലുവയില്‍ നിന്ന് 71591, ചാലക്കുടിയില്‍ 5550, ചെങ്ങന്നൂരില്‍ 3060, കുട്ടനാട്ടില്‍ 2000, തിരുവല്ലയിലും ആറന്മുളയിലുമായി 741 പേരെ രക്ഷിച്ചു. മേയ് 29 മുതല്‍ ആഗസ്റ്റ് 17 വരെ സംസ്ഥാനത്ത് 324 പേര് മഴക്കെടുതിയില്‍ പെട്ട് മരിച്ചു. ആഗസ്റ്റ് എട്ടു മുതല്‍ 17 രാവിലെ വരെ 164 പേര് മരിച്ചിട്ടുണ്ട്. വൈകുന്നേരം വരെ 70085 കുടുംബങ്ങളിലെ 3,14,391 പേര് 2094 ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളില്‍ എല്ലാവര്ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസേനാവിഭാഗങ്ങള്‍ക്കൊപ്പം നാലായിരം പോലീസുകാരും 3200 ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
നാവിക സേനയുടെ 46ഉം വായുസേനയുടെ പതിമൂന്നും കരസേനയുടെ 18ഉം കോസ്റ്റ് ഗാര്‍ഡിന്റെ പതിനാറും എന്‍. ഡി. ആര്. എഫിന്റെ 21ഉം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വായുസേനയുടെ പതിനാറ് ഹെലികോപ്റ്ററുകളും എന്‍. ഡി. ആര്. എഫിന്റെ 79 ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ 403 ബോട്ടുകളും 17ലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
17 August 2018: പത്തിയൂർ ,മറ്റം ,വലിയമ്പുഴ എന്നിവടങ്ങളിൽ ആണ് ക്യാമ്പുകൾ .വലിയംപ്പുഴയിൽ ക്യാമ്പിലും വെള്ളം കയറിയതായി വിവരം ലഭിച്ചു .
തിരുവനന്തപുരം :സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പോലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. വനിതാ കമാന്‍ഡോകള്‍, വിവിധ സായുധസേനാ ബറ്റാലിയനുകള്‍, ആര്. ആര്. ആര്. എഫ് തുടങ്ങി എല്ലാ വിഭാഗങ്ങളേയും മൊബിലൈസ് ചെയ്തു. പോലീസ് ട്രെയിനിങ് കോളേജ്, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളില്‍നിന്നും ട്രെയിനികളും വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കും.
കോസ്റ്റല്‍ പോലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്തിട്ടുണ്ട്. ഇവ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതിനു പുറമേ സ്വകാര്യ ബോട്ടുകളും ഉപയോഗപ്പെടുത്തി വരുന്നു.സംസ്ഥാനത്താകെയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായുള്ള സംരക്ഷണത്തിനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ശേഖരിച്ച അഞ്ച് ലോഡ് സാധന സാമഗ്രികള്‍ വയനാട്, ഇടുക്കി, ആലുവ, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ ക്യാമ്പുകളിലേക്ക് അയച്ചു. ഇതിനു പുറമെ വിവിധ ജില്ലകളില്‍നിന്നും സാധന സാമഗ്രികള്‍ ശേഖരിച്ച് എത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്പിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ ഇവ പായ്ക്ക് ചെയ്തു ഇവ എത്തിക്കണം.
എല്ലാ ജില്ലകളിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.
ഡിഐജി, എ പി ബറ്റാലിയന് - 9497998999
കമാന്‍ഡന്റ് കെ.എ.പി. 3 9497996967
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട 9497996983
ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍ 9497996978
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ് 9497981247
ജില്ലാ പോലീസ് മേധാവിഎറണാകുളം റൂറല്‍ 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് 9497990073
പത്തനംതിട്ട : തിരുവല്ല മേഖലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ് നടത്തും. ഏറ്റവും ശ്രദ്ധ തിരുവല്ലയില്‍ കൊടുക്കുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയില് ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.
തിരുവനന്തപുരത്തു നിന്നും ഇന്നലെ രാത്രി കടപ്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് ബോട്ടുകള്‍ എത്തിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു ബോട്ടുകള്‍ ഇന്നും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിച്ച കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകള്‍ കുറ്റൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. തിരുവല്ലയില്‍ എത്തിയിട്ടുള്ള ആര്‍മിയുടെ മൂന്നു ബോട്ടുകള്‍ നിരണത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
കോഴഞ്ചേരി ആറന്മുള മേഖലയില്‍ കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫിന്റെ 15 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടന്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോഴഞ്ചേരി, ആറന്മുള മേഖലയില്‍ ഇന്നലെ മാത്രം 1200 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളും വള്ളങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് അയയ്ക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ആറാട്ടുപുഴ, കോഴിപ്പാലം, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളിലേക്ക് നാലു ബോട്ടുകള്‍ പുതുതായി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതുവരെ എത്തിച്ചേരാന്‍ കഴിയാതിരുന്ന എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരാമണ്ണിലേക്ക് രണ്ട് ബോട്ടുകള്‍ അയച്ചിട്ടുണ്ട്. ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായം അഭ്യര്‍ഥിക്കുന്നതിന് പ്രത്യേക ഹെല്പ്പ്ലൈന് നമ്പരുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 9188294112, 9188295112, 9188293112 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം. 9188293112 എന്ന നമ്പരില്‍ വിളിക്കുന്നതിനു പുറമേ, വാട്സാപ്പ് സന്ദേശങ്ങളും കൈമാറാം. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.17 ഓഗസ്റ്റ് 2018 : സമയം 9 am
ദുരന്തസമയത്ത് ദുഷ്ടന്മാരുടെ വിളയാട്ടം.കോഴിക്കോട് റയിൽവേ സ്റ്റേഷനിലക്ക് എയർപോർട്ടിൽ നിന്നും എണ്ണൂറ് രൂപയാണ് നിരക്ക് .പ്രീപെയ്ഡ് സർവീസ് നൽകാതെയും ആയിരത്തിയറുനൂറ് രൂപ ചാർജ് ചെയ്തു ടാക്സിക്കാർ.
17 ഓഗസ്റ്റ് 2018 : സമയം 7:31 am
ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ നിന്നുള്ള ന്യൂസ് റിപ്പോർട്ട്.![]() |
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ പമ്പയാർ കയറിയപ്പോൾ |
ജീവൻരക്ഷാനടപടികൾ അഞ്ചു മണിക്ക് തുടങ്ങുമെന്നാണ് പ്രതീക്ഷ.എന്നാൽ ഇത് വരെ തുടങ്ങിയില്ല .എം.എൽ.എ ഷോഓഫ് കാട്ടുകയാണെന്ന് പരാതി ജനങ്ങൾ അറിയിച്ചു.ഡീസൽ ക്ഷാമം ഉണ്ട് .ഉള്ള ഡീസൽ വെച്ച് മൂന്ന് ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയി.ബാക്കിയുള്ള ബോട്ടുകൾ പോകാത്തതിന് കാരണം ഡീസൽ നിറക്കുന്ന കന്നാസ് ,കാൻ ഇല്ല എന്നതാണ് .എം.എൽ.എ ലോറിക്കാരോട് ക്യാൻ കൊണ്ട് വാ എന്ന് പറഞ്ഞതായി ജനങ്ങൾ അറിയിച്ചു.ജനങ്ങളോട് എം.എൽ.എ കേന്ദ്രത്തെ പഴി ചാരി .കേന്ദ്രസർക്കാരിൻറെ കാലു പിടിച്ചിട്ടും ആവശ്യത്തിന് സേനയെ അയച്ചു തന്നില്ല എന്ന് പറഞ്ഞു.
എയർലിഫ്റ്റിങ് ഏഴു മണിക്ക് തുടങ്ങുമെന്നാണ് പറഞ്ഞത് .ഇന്നലെ 44 ബോട്ടുകൾ എത്തി .ഡീസൽ ഇല്ലാത്തത് കൊണ്ട് അവിടവിടെ കെട്ടിയിട്ടിരിക്കുകയാണ് .
16 ഓഗസ്റ്റ് 2018 - സമയം 10:11 pm
ചാരുംമൂട് ഭാഗത്ത് അഞ്ച് ക്യാമ്പ് തുറന്നിട്ടുണ്ട് .രണ്ട് ക്യാമ്പ് ചത്തിയറയിലും രണ്ടു ക്യാമ്പ് ചുനക്കരയിലുമാണ് .ആറ്റുവ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട് .പാണ്ടനാട് കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനുണ്ട് .പന്തളം ജംഗ്ഷൻ മുങ്ങി
പന്തളം മഹാദേവർ ക്ഷേത്രം
pandalam
COMMENTS