സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്...
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈര്‍ഘ്യമുള്ള കോഴ്സ് കാസര്‍കോട് പുലിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലാണ് നടത്തുന്നത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18 -40. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 40 സീറ്റുണ്ട്. അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും www.kslc.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ നാല്. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസര്‍കോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോട്ടച്ചേരി പി.ഒ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് -671315 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0467 2208141.
ബി.ടെക്/എം.ടെക് സ്പോട്ട് അഡ്മിഷന്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ എം.ടെക് കോഴ്സുകളില്‍ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്്രേടാണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ഒഴിവുള്ള സീറ്റുകളിലേക്കും ഒഴിവ് ഉണ്ടാക്കാന്‍ സാധ്യതയുള്ള സീറ്റുകളിലേക്കും 18ന് സ്പോട്ട് അഡ്മിഷന് നടത്തും. ബി.ടെക് റഗുലര്‍/ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സുകള്‍ക്ക് (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്) കോഴ്സുകള്‍ക്ക് 19ന് ഉള്‍പ്പെട്ടവര്‍ക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന് നടക്കും.വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ 12നു മുമ്പ് ഓഫീസില്‍ എത്തണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ച എം.ടെക് അഡ്മിഷന് 2018 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം.
കിറ്റ്സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വദ്യാര്ത്ഥിക്ക് മൂന്നു ഇന്റര്വ്യൂവിലെങ്കിലും പങ്കെടുക്കാനുള്ള അവസരം നല്‍കും. അപേക്ഷകള്‍ www.kittsedu.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 9567869722.
സി.എസ്.ആര് ടെക്നിഷ്യന്‍ ഗ്രേഡ് -2 ഒഴിവ്
മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ് സി പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത സി.എസ്.ആര് ടെക്നിഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ രണ്ട് താല്കാലിക ഒഴിവുകളുണ്ട്. എസ്. എസ്. എല്‍. സി പാസായിരിക്കണം. ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്/മെഡിക്കല്‍ ഇലക്ട്രോണിക് ടെക്നോളജിയില്‍ എന്‍.ടി.സി യും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര് ടെക്നോളജിയില്‍ ഒരു വര്‍ഷത്തെ അപ്രന്റിഷിപ്പ് കോഴ്സും ചെയ്തിരിക്കണം. 2018 ജനുവരി ഒന്നിന് 18-41 വയസ് (നിയമാനുസൃത ഇളവ് ലഭിക്കും.) 19000-43600 ആണ് ശമ്പളം. യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ എട്ടിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ കാസ്സുകളില്‍ പഠിക്കുന്ന
ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in , www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്തംബര്‍ 25 നകം സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്കൂള്‍ അധികൃതര്‍ സെപ്തംബര്‍ 30 നകം ഡാറ്റാ എന്‍ട്രി നടത്തണമെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
COMMENTS