🔵 സജിത്ത് നൂറനാട് കേരളം അഭിനന്ദിക്കുന്നു ഈ പ്രതിഭയെ ദിവ്യാംഗനായ താമരക്കുളം സ്വദേശി എസ് ബാഷക്ക് ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ കപ...
🔵 സജിത്ത് നൂറനാട്
കേരളം അഭിനന്ദിക്കുന്നു ഈ പ്രതിഭയെ
ദിവ്യാംഗനായ താമരക്കുളം സ്വദേശി എസ് ബാഷക്ക് ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് അംപ്യൂറ്റി ഫുടബോൾ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടി.ഏവർകും മാതൃകയാണ് കര്‍മോത്സുകനായ ഈ ചെറുപ്പക്കാരൻ.
ത്യശൂർ : പ്രഥമ സ്റ്റാൻഡിങ് പാരാലിമ്പിക് ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളടീമിന്റെ പരിശീലനം പാലപ്പെട്ടി ബീച്ചിൽ നടന്നു.മംഗലാപുരത്ത് സെപ്റ്റംബർ 26 മുതൽ 29 വരെയാണ് ചാമ്പ്യൻഷിപ്പ്.കഴിമ്പ്രം ശ്രീനാരായണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിശീലനം നടന്നത്.ഫിസിക്കലി ചലൻജ്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയാണ് സംസ്ഥാന ടീമിനെ ദേശീയ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.കേരളത്തെ പ്രതിനിധീകരിച്ചു ആർ കാർത്തികേയൻ ,വി ശരത്ത് ,ടി. എ. മണികണ്ഠൻ,എം.ജെ. റാഫേൽ ജോൺ, ബി. ബാഷ ,എസ്. അനിൽകുമാർ എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം.കിഷോർ ടീമ് മാനേജറാണ്.പരിശീലനത്തിന് ശേഷം ടീമിന് യാത്രയയപ്പ് നൽകി.ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വി.സി. ദിലീപ് ,കായികാധ്യാപകൻ റ്റി. എൽ. സിജിൽ, സി.എം. നെജുമുദീൻ എന്നിവർ സംസാരിച്ചു.

COMMENTS