$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സജീവമായി കണ്‍ട്രോള്‍ റൂമുകള്‍

*സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 18001231454, 0471 2300155 *ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 1800 425 1077 പകര്‍ച്ചവ്യാധി പ...


*സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 18001231454, 0471 2300155

*ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 1800 425 1077

പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സജീവ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയ്ക്കു പുറമെ സത്വര നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും അന്തിമ ഏകോപനം ഇവിടെയാണ് നടക്കുന്നത്. ദിവസവും നിരവധി കോളുകളാണ് കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കുന്നത്. ഓരോ കോളുകളും വിലയിരുത്തി നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സന്നദ്ധ സേവനത്തിനും സംഭാവനയ്ക്കുമായാണ് (13.53% + 13.34%) ഏറ്റവുമധികം കോളുകള്‍ വരുന്നത്. ക്ലോറിനേഷന്‍ (16.82%), പരിസരം ശുചിയാക്കല്‍ (12.76%), രോഗ പ്രതിരോധവും കുത്തിവയ്പ്പും (9.47%), മാലിന്യനിര്‍മ്മാര്‍ജനം (6.18%), ആരോഗ്യം, മാനസികാരോഗ്യം, ബ്ലീച്ചിംഗ് പൗഡറിന്റെ ലഭ്യത, ജീവനക്കാരുടെ ലഭ്യത, സേവനങ്ങളുടെ ലഭ്യത തുടങ്ങിയ മറ്റ് അനുബന്ധ മേഖലകളുടെ സംശയങ്ങളും പരാതികളും (27.9%) എന്നിങ്ങനെയാണ് കോളുകള്‍ വരുന്നത്.

നിലവില്‍ എലിപ്പനിയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നുണ്ട്. പ്രതിരോധ മരുന്ന് നല്‍കിയിട്ടും കഴിക്കാതിരുന്നവര്‍ സംശയ നിവാരണത്തിനായി വിളിക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ ഒരു പാനലുണ്ട്.  ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ 50 അംഗ സംഘമാണ് കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗവും ഇതോടൊപ്പമുണ്ട്.  വാട്സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും  നടപടികളെടുക്കുന്നു. മാധ്യമ നിരീക്ഷണ വിഭാഗത്തില്‍ നോഡല്‍ ഓഫീസര്‍മാരായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരും ഇ-ഹെല്‍ത്തില്‍ നിന്നുള്ള എട്ടു ജീവനക്കാരും ആറ് സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. 6282986880, 6282983626 എന്നീ വാട്സ്ആപ് നമ്പരുകളിലൂടെ ആരോഗ്യ സംബന്ധമായ പരാതികള്‍, പ്രശ്നങ്ങള്‍, അന്വേഷണങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാം.

പ്രളയബാധിത പ്രദേശങ്ങളിലെ പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തയാറാക്കിയ ഓണ്‍ ലൈന്‍ ടൂള്‍ കിറ്റിന് (http://bit.ly/cdreporting ) നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ലിങ്ക് വഴി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും ഈ സേവനം ഉപയോഗിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂയെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം

ആലപ്പുഴ:വീടുകൾ വൃത്തിയാക്കാൻ പോകുന്നവരും ക്യാമ്പിൽ താമസിക്കുന്നവരുമായ എല്ലാവരും ആഴ്ചയിൽ ഒരിക്കൽ  (ഏഴു ദിവസത്തിലൊരിക്കൽ) എലിപ്പനി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണം. എല്ലാ ആഴ്ചകളിലും എലിപ്പനി പ്രതിരോധ ഗുളികകഴിച്ചു എന്ന് ഓരോരുത്തരും ഉറപ്പാക്കണം. വീടുകളിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി പാലിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ, പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ മൈക്ക് പ്രചരണം  നടത്തി. വീട്ടിലേക്ക് മടങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ  നിർദ്ദേശങ്ങൾ നിർബന്ധമായും                               പാലിക്കണമെന്ന് ജില്ലമെഡിക്കൽ ഓഫീസർ അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിനായി കുടുതൽ ജീവനക്കാരെ നിയമിച്ചു

ആലപ്പുഴ: ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ, പാണ്ടനാട്, ഹരിപ്പാട് ബ്ലോക്കുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം ശക്തമാക്കുന്നതിനായി കൂടുതലായി 120 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ താൽക്കാലികമായി നിയമിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ രോഗനിരീക്ഷണം, ബോധവൽക്കരണം, ശുചീകരണം എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചു എന്നുറപ്പാക്കൽ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇവരുടെ സേവനം ഇന്ന് മുതൽ ലഭിക്കും.രോഗ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിയുടെ ലാബ് ആലപ്പുഴ ജനറൽആശുപത്രിയിലുംചെങ്ങന്നൂർ ജില്ലാആശുപത്രിയിലും ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിയിൽ നൽകിവരുന്ന ലാബ്സേവനം തുടർന്നും ലഭ്യമാണ്.

പ്രളയബാധിതര്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങ്

സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 ഫാമിലി കൗണ്‍സിലിങ്ങ് സെന്ററുകളിലേയും, 92 സര്‍വ്വീസ് പ്രൊവൈഡിങ്ങ് സെന്ററുകളിലേയും, 14 ഷെല്‍ട്ടര്‍ ഹോമുകളിലേയും, ഏഴ് സ്വധാര്‍ ഹോമുകളിലേയും കൗണ്‍സിലര്‍മാര്‍ക്ക്, പ്രളയ ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സൗജന്യ ട്രോമാ കൗണ്‍സിലിങ്ങ് നല്‍കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കും.  ഫോണ്‍: 0471-2352258.

COMMENTS

Name

Anniversary,9,Arts,24,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Consumer Voice,19,Design,1,Education,76,Events,96,Exhibition,3,Fashion,1,Festivals,11,Finance,16,Food & Drink,1,Health,27,History,17,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,703,Obituary,11,Other Events,16,Patron,31,People,27,Places,9,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,2,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സജീവമായി കണ്‍ട്രോള്‍ റൂമുകള്‍
പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സജീവമായി കണ്‍ട്രോള്‍ റൂമുകള്‍
https://2.bp.blogspot.com/-vTROb6040Pc/W4-HjqXzg-I/AAAAAAAAGWU/VmZ76o3167MioCAZIxG2O2pVvHYRIERvQCLcBGAs/s640/alert-issued-against-rat-fever-23-die-within-5-days-in-kerala.jpg
https://2.bp.blogspot.com/-vTROb6040Pc/W4-HjqXzg-I/AAAAAAAAGWU/VmZ76o3167MioCAZIxG2O2pVvHYRIERvQCLcBGAs/s72-c/alert-issued-against-rat-fever-23-die-within-5-days-in-kerala.jpg
Kayamkulam Online
https://www.kayamkulamonline.com/2018/09/control-rooms-for-communicable-diseases.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/09/control-rooms-for-communicable-diseases.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy