$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



ഗീതാധ്യാനത്തിലെ കൃഷ്ണസ്തുതിഭാഗം

🔵 ജി. ആനന്ദരാജ് प्रपन्नपारिजाताय तोत्रवेत्रैकपाणये। ज्ञानमुद्राय कृष्णाय गीतामृतदुहे नमः॥ പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ ജ്ഞാ...


🔵 ജി. ആനന്ദരാജ്

प्रपन्नपारिजाताय तोत्रवेत्रैकपाणये।
ज्ञानमुद्राय कृष्णाय गीतामृतदुहे नमः॥

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

അന്വയം

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ ഗീതാമൃതദുഹേ കൃഷ്ണായ നമഃ

അന്വയാർഥം –

ശരണം പ്രാപിച്ചവർക്ക് വേണ്ടതു നല്കുന്ന കല്പവൃക്ഷവും ഒരു കൈയ്യിൽ ശിക്ഷണത്തിനു കടുംചൂരലും മറുകൈയ്യിൽ രക്ഷണത്തിന് ആത്മജ്ഞാനമുദ്രയും ഒരേ സമയം ധരിച്ചവനും ഗീതയാകുന്ന വേദാമൃതത്തെ കറന്നെടുത്തവനും ദ്വാപരാന്ത്യത്തിൽ ജനിച്ച് ജീവിച്ച്  കലികാലത്തിന് ഏകയുഗപുരുഷനായി വളർന്ന് വിളങ്ങുന്നവനുമായ ശ്രീകൃഷ്ണന് നമസ്കാരം.   

പദാർഥസൂചി –

1. പാരിജാതഃ – സ്വർഗീയവനത്തിലെ അഞ്ചു കല്പവൃക്ഷങ്ങളിൽ ഏറ്റവും മുന്തിയത്. കല്പദ്രുമാണാമിവ പാരിജാതഃ (രഘുവംശം 6.6, 10.11, 17.7). കല്പവൃക്ഷങ്ങിൽ വച്ച് പാരിജാതം എന്ന പ്രയോഗം അങ്ങനെ വന്നതാണ്. പാലാഴി കടഞ്ഞുണ്ടായതെന്നും ഇന്ദ്രനിൽനിന്നും ശ്രീകൃഷ്ണൻ സ്വന്തമാക്കിയതെന്നും പുരാണം. (ഇതിനൊക്കെ യോഗശാസ്ത്രപരമായ അർഥങ്ങളുണ്ട്. ഇവിടെ കൂടുതൽ വിസ്തരിക്കുന്നില്ല.)
 
2. തോത്രവേത്രം –

തോത്രം (തുദ്+ഷ്ട്രന്) – തോട്ടി, അങ്കുശം, ചാട്ട എന്നൊക്കെ സാമാന്യാർഥം. വേദനിപ്പിച്ചും വേദനയകറ്റുന്നത്, ശിക്ഷണത്തിനുള്ള ഉപകരണം എന്ന് ഭാവാർഥം.

വേത്രം എന്നാൽ കൊടുംചൂരൽ അഥവാ മുള. തോത്രവേത്രം എന്നാൽ ‘ചൂരൽക്കഷായം’ ആയി, അഥവാ മുളവടി. ഇത് ഗോപാലകരുടെ കൈയ്യിലുണ്ടാകും..

3. ജ്ഞാനമുദ്രഃ – ജ്ഞാനത്തിന്റെ മുദ്രയായവൻ.

ജ്ഞാനം എന്നാൽ “പ്രത്യഗാത്മാതിരിക്തത്വനിശ്ചയോ ജ്ഞാനം” – ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയ ജഡവസ്തുക്കളിൽനിന്നും ഭിന്നമാണ് ആത്മാവ് എന്ന ഉറപ്പാണ് ജ്ഞാനം എന്നതിനർഥം (ജ്ഞാ അവബോധനേ എന്ന് ധാതുപാഠം).

 “മുദ്രാ തത്പ്രത്യയകാരിണീ” – ഒന്നിന്റെ ലക്ഷണം അറിയിക്കുന്നത് അതിന്റെ മുദ്ര. ജ്ഞാനത്തിന്റെ ലക്ഷണമറിയിക്കുന്നത് ജ്ഞാനമുദ്ര. അങ്ങിനെയുള്ളവൻ ജ്ഞാനമുദ്രൻ.

യോഗശാസ്ത്രപ്രസിദ്ധമായ ഒരു ഹസ്തമുദ്രകൂടിയാണത്. ലോകബന്ധങ്ങളുടെ പ്രതീകങ്ങളായ മറ്റു വിരലുകളോടൊപ്പം എപ്പോഴും സഹവസിക്കുന്ന ചൂണ്ടുവിരലിനെ (ഞാൻ എന്നതിനെ) തള്ളവിരലിൽ (ഈശ്വരനിൽ) ചേർത്ത് പിടിച്ച് സംയമം ശീലിക്കുന്നതാണ് ജ്ഞാനമുദ്ര അഥവാ ചിന്മുദ്ര. ആ മുദ്രയുള്ളോൻ ജ്ഞാനമുദ്രൻ എന്നുമാവാം അർഥം. 

4. കൃഷ്ണഃ – “കൃഷ വിലേഖനേ, വിലേഖനമാകർഷണം” എന്നു ധാതുപാഠം. നാരായണീയം (44.5) പറയുന്നു,
കൃഷിധാതുനകാരാഭ്യാം സത്താനന്ദാത്മതാം കിലാഭിലപത്
ജഗദഘകർഷിത്വം വാ കഥയദൃഷിഃ കൃഷ്ണനാമ തേ വ്യതനോത്. 
– അല്ലയോ, ഭഗവൻ! ഈശ്വരന്റെ ആനന്ദം നിറഞ്ഞ നിന്റെ സത്തയെയും ലോകത്തിന്റെ പാപത്തെ വലിച്ചെടുത്തില്ലാതാക്കുന്ന നിന്റെ കർമത്തെയും ഒരുപോലെ പറയുവാനല്ലോ (വാസുദേവാദി പല നാമങ്ങളിരിക്കിലും) കൃഷ്ണൻ എന്ന പേരിനെ ഋഷി പ്രസിദ്ധമാക്കിയത് എന്ന്.

അപ്പോൾ ആരാണ് കൃഷ്ണൻ?

ഈശ്വരീയഗുണങ്ങളെ സ്വാത്മാവിൽ സിദ്ധമാക്കി അമാനുഷഭാവം കൈക്കൊണ്ടശേഷം സഹോദരരായ മനുഷ്യരുടെ ദോഷങ്ങളെയില്ലാതാക്കാൻ തന്നിലേക്ക് ആകർഷിച്ചെടുത്ത് ബ്രഹ്മത്തിലെത്തിക്കുന്നവൻ കൃഷ്ണൻ.

തീർന്നില്ല! “കൃഷ്ണഃ.... വിഷ്ണൌ വ്യാസാർജുനേ കലൌ” എന്ന് ഹൈമകോശം. ആ സൂചനകളെ ഐതിഹാസികമായി കോർത്തെടുത്താൽ വ്യാസനിലൂടെ അർജുനനിലൂടെ കലികാലത്തെ മുഴുവൻ വ്യാപിച്ചവൻ കൃഷ്ണൻ.

തന്റെ അകളങ്കിതരൂപംകൊണ്ട് എല്ലാവരെയും ആകർഷിച്ച് കളങ്കം പോക്കിയെടുക്കുന്ന അമാനുഷമനുഷ്യമൂർത്തിയായി (the Superman of Sri Aurobindo) കലികാലം മുഴുവൻ നിറയുന്നവൻ കൃഷ്ണൻ. കൃഷ്ണശബ്ദത്തിന്റെ മുഖ്യാർഥങ്ങളിലൊന്നാണ് കലിയുഗം എന്നതോർക്കുക.

ചിന്തനീയം –

ഗീതാകൃഷ്ണന്റെ മുളന്തണ്ട് ഓടക്കുഴലിനല്ല, ചാട്ടവാറിനാണ് എന്നത് ശ്രദ്ധേയം. കലിയുഗപുരുഷനാണ് കൃഷ്ണൻ എന്നത് പരമശ്രദ്ധേയം.

ഇന്നത്തെ മനുഷ്യരാശിയുടെയാകെ പൊതുപൂർവികരായ ആര്യൻജനതയുടെ സാർവത്രികബിംബമായി സ്വന്തം ജീവിതകാലത്തുതന്നെ ശ്രീകൃഷ്ണൻ മാറിയിരുന്നു. അതിന് തെളിവ് മഹാഭാരതം എമ്പാടും നല്കുന്നുണ്ട്. യുധിഷ്ഠിരന്റെ ഇന്ദ്രപ്രസ്ഥാഭിഷേകകാലത്ത് രാജസൂയത്തിൽ ലോകമെമ്പാടുനിന്നും ക്ഷണിക്കപ്പെട്ട രാജകേസരികളും പണ്ഡിതാഗ്രണികളും സാർവഭൌമസഭയിൽ വിരാജിക്കുന്ന വേളയിൽ അവരിലാർക്കാകണം ആദ്യം അർഘപാദ്യാദി പൂജ നല്കേണ്ടത് എന്ന് യുധിഷ്ഠിരന് ശങ്ക വന്നു.  പ്രായവും ബലവും വംശമഹിമയും കീർത്തിയും കൊണ്ട് ഓരോ തരം മികവിയന്നവരാണവിടെയുള്ള എല്ലാവരും! പല പേരുകൾ അവിടെ മുഴങ്ങിക്കേൾക്കയായി.

അന്ന് ലോകാരവങ്ങളെ, രാജാലപങ്ങളെയും, ശാന്തമാക്കിക്കൊണ്ട് കുലമുഖ്യനായ ഭീഷ്മർ തീർപ്പാക്കി – ശ്രീകൃഷ്ണനു തന്നെ പ്രഥമപൂജ എന്ന്. “വേദവേദാംഗങ്ങളുടെ സാരസർവസ്വമായി, തികഞ്ഞ ധർമവിഗ്രഹമായി ഞാൻ ഒരൊറ്റയാളെ മാത്രം – ശ്രീകൃഷ്ണനെ മാത്രം കാണുന്നു” എന്നായിരുന്നു ഭീഷ്മഘോഷണം. അതിനെത്തുടർന്നുണ്ടായ ഛേദിരാജാവിന്റെ വധത്തോടെ അവിടെ വാസ്തവത്തിൽ നടന്നത് യുധിഷ്ഠിരാഭിഷേകമായിരുന്നില്ല, ആരുമറിയാതെ ഒരു കലിയുഗപുരുഷാഭിഷേകമായിരുന്നു. ശ്രീകൃഷ്ണൻ ലോകരാജാധിരാജനാവുകയായിരുന്നു. നിരായുധനെങ്കിലും വെറും ശ്രീകൃഷ്ണനെ വരിക്കുന്നത് പാണ്ഡവരുടെ മിത്രഭാവം നിമിത്തം മാത്രമല്ല എന്ന് കണ്ടറിയുക. ശേഷം, കുരുക്ഷേത്രയുദ്ധവും കഴിഞ്ഞിട്ടാണല്ലോ അനിഷേധ്യനായ ശ്രീകൃഷ്ണനെ പിൻപറ്റി യുധിഷ്ഠിരൻ ഇപ്പറഞ്ഞ രാജസൂയത്തിൽ കല്പിക്കപ്പെട്ട ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനമേറുന്നത്. ഇന്നും ശ്രീകൃഷ്ണന്റെ മഹിമാവറിയാത്ത ജനതതിയില്ല, അവിടുത്തെ ഗീതയെ പുല്കാത്ത ലോകഭാഷകളില്ല.

കലികാലചരിത്രം എന്ന അവകാശവാദം പറയുന്ന ബൈബിൾ ചില കളവു ചെയ്തതുകൂടി ഇവിടെ പറയാതെ വയ്യ.

യേശു കാരാഗൃഹത്തിൽ ജനിച്ചു. യേശു ഇടയനായിരുന്നു. യേശു ചാട്ടവാറെടുത്തിരുന്നു. ലോകപിതാവിന്റെ ഒറ്റപ്പുത്രനായ യേശു അന്ത്യവിധിനാളിൽ വീണ്ടും വരാനിരിക്കുന്ന രക്ഷകനും ശിക്ഷകനുമായ ക്രിസ്തുവാണ് എന്ന് ഒരേ സ്വരത്തിൽ ക്രിസ്തുമതവും ഇസ്ലാമും പറയുന്നു. പക്ഷേ, ഇക്കാര്യമെല്ലാം യേശുവിനു 3000 വർഷം മുമ്പ് ജീവിച്ചെന്ന് ഭാരതീയസാക്ഷ്യങ്ങൾ സ്ഥിരീകരിക്കുന്ന ശ്രീകൃഷ്ണന്റേതായി നമ്മുടെ കൃഷ്ണസ്തുതി പറഞ്ഞിരിക്കുന്നു. (kristna-christna-christ ആയ വിധം Louis Jacolliot തുടങ്ങിയ പാശ്ചാത്യർ വിശദമാക്കുന്നുമുണ്ട്.)

എന്നാൽ, മഹാഭാരതകാലത്ത് തന്നെ വ്യാസേതിഹാസത്തിൽ ശ്രീകൃഷ്ണൻറെ യുഗപുരുഷത്വം ഉറപ്പാക്കിയിരുന്നുവെന്ന് നാം കണ്ടു. ആ ആര്യജനതയുടെ പരമ്പരയിൽ തന്നെ കൌരവ-പാണ്ഡവപക്ഷങ്ങളിൽ പിന്നീട് ചിതറിപ്പോയവർക്കും അശ്വത്ഥാമാവിന്റെ പരമ്പരയിൽ ശത്രുദാഹം തീരാതെ ചിരംജീവികളായോർക്കും ഒരുകാലത്ത് പൊതുവേ സമ്മാന്യമായിരുന്നു ഈ ശ്രീകൃഷ്ണവിഗ്രഹം. യുധിഷ്ഠിരന്റെ പരമ്പരയിൽ ശ്രീകൃഷ്ണനു കൊച്ചുമകനെപ്പോലെയുള്ള, ശ്രീകൃഷ്ണൻ തന്നെ അശ്വത്ഥാമാവിൽനിന്നും രക്ഷിച്ച പരീക്ഷിത്തിലൂടെ, ആര്യരാജപരമ്പരകളിലൂടെ, നമ്മിലൂടെ, ശ്രീകൃഷ്ണൻ തന്റെ കുലപതിത്വം ഇന്നും നിലനിർത്തുകയാണ്.

വിരുദ്ധപക്ഷക്കാർ വെണ്ണ കട്ട കള്ളനാക്കി, മായക്കണ്ണനാക്കി കൃഷ്ണനെക്കവർന്നതാണ് ക്രിസ്തുസങ്കല്പം. അത് യേശുവിൽ പതിച്ചുകൊടുത്തത് പില്ക്കാലത്ത് റോമിന്റെയും അധികാരപ്രമത്തരായ ചില ജൂതവംശങ്ങളുടെയും ഗൂഢാലോചനയായിരുന്നു. ഞങ്ങൾക്ക് ശരിക്കും വ്യക്തമായ ഈ ചിത്രം നാളെ കൂടുതൽ ചരിത്രസാക്ഷ്യങ്ങളോടെ നിങ്ങളുടെ മുമ്പിലെത്തുന്നതു വരെ കാക്കുക.

എന്തായാലും ശ്രീകൃഷ്ണനെപ്പോലെ ഒരു രക്ഷകൻ തങ്ങളുടെ കുലത്തിൽ വന്നു ജനിക്കും, തങ്ങളുടെ വംശമഹിമയെ വാനോളമെത്തിക്കും എന്ന പ്രതീക്ഷയിലാണ് ഏതാണ്ട് 12 ഗോത്രങ്ങൾ വരുന്ന ആഗോളജൂതസമൂഹം കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നത്, നിത്യവും കരഞ്ഞ് പ്രാർഥിക്കുന്നത്. അത് യേശുവാണെന്ന് ചിലർ സ്ഥാപിക്കാൻ തുനിഞ്ഞപ്പോഴാണ് തങ്ങളുടെ പരമ്പരാഗതമായ രക്ഷകസങ്കല്പത്തോടൊത്തുനോക്കിയിട്ട് ഇതല്ലത് എന്ന് പറഞ്ഞ് യേശുവിനെ വധിച്ചത്. ഇനിയാരങ്ങിനെ വന്നാലും ജൂതർ കൊന്നുകളയും. വിസ്താരഭയംകൊണ്ട് നിർത്തുന്നു.

നമ്മുടെ കുലത്തിലെ ശ്രീകൃഷ്ണന്റെ നിലയും വിലയുമറിഞ്ഞ് യഥാർഥകൃഷ്ണനെ പുനഃപ്രതിഷ്ഠിക്കുക. ആട്ടിടയന്മാർ കുഞ്ഞാടുകളെ മേയ്ക്കുന്ന പോലെ ചാട്ടക്കോലുമായി പിറകേ നടന്നല്ല ഗീതാകൃഷ്ണൻ നന്മയോതുന്നത്. അത് തന്റെ കൈവശമുണ്ടെന്നത് നേര്. പാർഥസാരഥിയായപ്പോൾ താനതു കൈയ്യിലേന്തി. നിരായുധവ്രതത്തെ ഖണ്ഡിച്ചും തനിക്കിഷ്ടനായ ഭീഷ്മരുടെ പോലും നേർക്ക് ഒന്നിലേറെത്തവണ അതുയർത്തുകയും ചെയ്തു. എന്നാൽ, മഹാഭാരതം തന്നെ പറയുന്നു, അറിവുള്ളവൻ അറിവില്ലാത്തോരുടെ രക്ഷയ്ക്കായി വടിയുമായി പിറകേ നടക്കുകയല്ല, അവർക്ക് വേണ്ടവിധത്തിൽ ബുദ്ധിയുപദേശിക്കുകയാണ് ചെയ്യുക. കാരണം, അദ്ദേഹം കറന്നെടുത്തത് ആട്ടിൻപാലല്ലായിരുന്നു, വേദമാതാവിന്റെ ഗീതാജ്ഞാനമായിരുന്നു. 

അപ്പോൾ രഹസ്യമിതാണ് –
ഗീതാമൃതമാകുന്ന ജ്ഞാനമുദ്ര നല്കി ശരീരരഥമേറുന്ന ആത്മസഞ്ചാരിയെ പ്രബുദ്ധനാക്കിയാട്ടാണ് ശ്രീകൃഷ്ണനാകുന്ന കലികാലസാരഥി ചാട്ടവാറെടുത്ത് തേർതെളിക്കാൻ തുടങ്ങുക. എന്നുവച്ചാൽ, നാമോരുരുത്തരും ഗീതാമൃതപാനം ചെയ്താൽ നമ്മുടെ രഥത്തിലും പാർഥസാരഥിയണയും.

ഈശ്വരന്റെ ഏകലോകസാമ്രാജ്യത്തിൽ കർമത്തിന്റെ ചക്രവർത്തിഭരണം നടക്കുമ്പോൾ പാപശിക്ഷണവും പുണ്യരക്ഷണവും ഒരേസമയം ചൂണ്ടിക്കാട്ടുന്ന കുലപരദേവതയായി പാർഥസാരഥിയായ ശ്രീകൃഷ്ണമഹിമാവു വിജയിച്ചരുളുന്നു.       



COMMENTS

Name

Anniversary,9,Arts,25,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Consumer Voice,19,Design,1,Education,76,Events,99,Exhibition,3,Fashion,1,Festivals,12,Finance,16,Food & Drink,1,Health,27,History,25,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,719,Obituary,12,Other Events,16,Patron,31,People,29,Places,13,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,5,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: ഗീതാധ്യാനത്തിലെ കൃഷ്ണസ്തുതിഭാഗം
ഗീതാധ്യാനത്തിലെ കൃഷ്ണസ്തുതിഭാഗം
https://3.bp.blogspot.com/-2-9y9HsMsus/WeMMtIGEbwI/AAAAAAAACrU/n-DefhP54oYhjIQmgvR2-zyXVv4B6sR-ACPcBGAYYCw/s640/bhagawad-geeta.jpg
https://3.bp.blogspot.com/-2-9y9HsMsus/WeMMtIGEbwI/AAAAAAAACrU/n-DefhP54oYhjIQmgvR2-zyXVv4B6sR-ACPcBGAYYCw/s72-c/bhagawad-geeta.jpg
Kayamkulam Online
https://www.kayamkulamonline.com/2018/09/geethadhyanathile-krishnasthuthi-bhaagam.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/09/geethadhyanathile-krishnasthuthi-bhaagam.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy