കേന്ദ്ര കായികയുവജന ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള സ്പോര്‍ട്സ്അതോറിറ്റി ഓഫ്ഇന്ത്യ ല...
കേന്ദ്ര കായികയുവജന ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള സ്പോര്‍ട്സ്അതോറിറ്റി ഓഫ്ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പുതുതായിആരംഭിക്കുന്ന ദ്വിവത്സര ബി.പി.എഡ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.ടി.ഇ അംഗീകാരമുള്ള ഈ കായികാധ്യാപക പഠനത്തിന് അപേക്ഷിക്കുന്നവര്‍ അംഗീകൃതസര്‍വകലാശാലയില്‍ നിന്ന്ഏതെങ്കിലുമൊരുവിഷയത്തില് അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കായിക പശ്ചാത്തലമുള്ളവിദ്യാര്ത്ഥികള്ക്കായിരിക്കും മുന്‍ഗണന. കായികാധ്യാപനം മുഖ്യവിഷയമായോതിരഞ്ഞെടുത്ത വിഷയമായോ എടുത്ത് 45 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവര്സെപ്റ്റംബര് പത്തിന് മുന്‍പായി അപേക്ഷാ ഫീസായ 400 രൂപയുടെ ഡി ഡിയോടൊപ്പംഓണ്ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍വിവരങ്ങള്‍ www.lncpe.gov.in എന്ന വെബ്സൈറ്റില്‍ലഭ്യമാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് 0471- 2412189 ല്‍ ബന്ധപ്പെടണം.
COMMENTS