🔵 അഡ്വ. എ. ജയശങ്കർ നിയമപോരാട്ടം ഭാഗികമായി വിജയിച്ചു, നമ്പി നാരായണന് 50ലക്ഷം രൂപ എട്ടാഴ്ചക്കകം ഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ സുപ്രീം...
🔵 അഡ്വ. എ. ജയശങ്കർ
നിയമപോരാട്ടം ഭാഗികമായി വിജയിച്ചു, നമ്പി നാരായണന് 50ലക്ഷം രൂപ എട്ടാഴ്ചക്കകം ഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി കേരള സർക്കാരിനോട് ആജ്ഞാപിച്ചു. സിബി മാത്യൂസ് മുതലായ പോലീസ് ഉദ്യോഗസ്ഥരെ എന്തുചെയ്യണം എന്ന കാര്യത്തിലേക്ക് ജസ്റ്റിസ് ജെയിൻ അധ്യക്ഷനായ കമ്മറ്റിയെ നിയോഗിച്ചു.നമ്പി നാരായണനൊപ്പം ആരോപണ വിധേയരായ, പീഡനം അനുഭവിച്ച ശശികുമാരൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ കേസിനു പോകാഞ്ഞതു കൊണ്ട് നഷ്ടപരിഹാരത്തിന് അർഹതയില്ല. മരിച്ചു മൺമറഞ്ഞ ലീഡർ കെ കരുണാകരൻ്റെ കാര്യവും തഥൈവ.
ഇല്ലാത്ത ചാരക്കേസുണ്ടാക്കി വായനക്കാരെ കോരിത്തരിപ്പിച്ച മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി എന്നിത്യാദി പത്രങ്ങൾക്കും ചാരക്കേസുവച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തിയ ഇടതു പാർട്ടികൾക്കും ബിജെപിക്കും കോൺഗ്രസിലെ എ ഗ്രൂപ്പുകാർക്കും ശിക്ഷയൊന്നും വിധിച്ചിട്ടില്ല. അവർക്ക് ന്യായമായ ശിക്ഷ ദൈവം തമ്പുരാൻ തന്നെ വിധിക്കട്ടെ.
COMMENTS