🔵 രാഹുൽ വി.ആർ. ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു കലാകാരന്റെയും സ്വപ്നമാണ്. അത് കൂടെയുള്ള കുറച്ചുപേരോടുകൂടി സംവദിക്കുമ്പോൾ ആവേശമാവുകയാണ്....
🔵 രാഹുൽ വി.ആർ.
ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു കലാകാരന്റെയും സ്വപ്നമാണ്. അത് കൂടെയുള്ള കുറച്ചുപേരോടുകൂടി സംവദിക്കുമ്പോൾ ആവേശമാവുകയാണ്. തെക്കൻ തിരുവിതാംകൂറിലെ നെയ്യാറ്റിൻകര താലൂക്കിൽ അരുവിയോട് എന്ന ഗ്രാമത്തിൽ പ്രശസ്ത കവി പ്രൊഫ:വി.മധുസൂദനൻ നായർ രക്ഷാധികാരിയായിട്ടുള്ള താളാത്രയം കലാസാംസ്കാരികവേദി യും വായനശാലയും എന്നെന്നും ഞങ്ങൾക്ക് തരുന്ന ആവേശവും കൂട്ടായ്മയും ഇന്ന് "വരത്തൻ "ഒരു ചെറിയ സിനിമയുടെ വിജയത്തിന്റെ ആവേശത്തിലാണ്.
"നല്ല നാടൻ കപ്പയും കാന്താരിച്ചമ്മന്തിയും ഇളം ചൂടിൽ തേയില വെള്ളവും" ആയിരുന്നു കഥാചർച്ചകളിലും റിഹേഴ്സൽ ക്യാമ്പിലും ഷൂട്ടിങ് വേളകളിലും ഞങ്ങളുടെ ഇന്ധനം . അത് തന്നെയാണ് ഞങ്ങൾ പതിനഞ്ചോളം ടെക്നീഷ്യൻസിന്റെ പ്രതിഫലവും. ടെക്നോളജിയിൽ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.
ഒരു പഞ്ചായത്തിനുള്ളിൽ നിന്നുകൊണ്ട് ഒരു നല്ല സിനിമയ്ക്കായുള്ള എല്ലാ സാധ്യതകളും ഞങ്ങൾ സ്വരുക്കൂട്ടുകയായിരുന്നു. കൂടെ എല്ലാത്തിനും ഒരു കൈത്താങ്ങായത് ടെക്നോപാർക്കിലെ സിനിമാ സുഹൃത്തുക്കളുടെ പ്രചോദനമാണ്.
Staring: Jinesh Varampil, Anil Aruviyode, Vishwa Mohan, Rajendran Amaravathi, RajanThunduvila, Saran, Gopalakrishnan Aruviyode, Pratheesh JP,Priya Udayan.
Story, Script, Screenplay, Editing & Direction: Rahul Reghuvaran
DOP: Kannan Ganga
BGM:Jino
Art: Santhosh Aruviyode
Sound & Mixing: Vinod Lal
Effects: Shabu Cheruvalloor
Creative Dir: Abhilash Pankajakshan
Associate Dir : Viswa Mohan
VFX : Vijay Aryan
Title & Poster Design: Adowings
Production Controller: Prabhath Bharath
Online Promotion: Varun Harikumar
COMMENTS