🔵 വിപിൻ ആര്യ പ്രശസ്ത വേദപണ്ഡിതന് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ വേദങ്ങളെ പ്രമാണമാക്കി തികച്ചും സ്വതന്ത്രമായി വേദ പഠനവും പാഠനവു...
🔵 വിപിൻ ആര്യ
പ്രശസ്ത വേദപണ്ഡിതന് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ വേദങ്ങളെ പ്രമാണമാക്കി തികച്ചും സ്വതന്ത്രമായി വേദ പഠനവും പാഠനവും നടത്തുന്ന ആചാര്യകുലമാണ് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്.ജാതി-ലിംഗ ഭേദമന്യെ സര്‍വജനങ്ങള്‍ക്കും ശ്രേഷ്ഠമായ വൈദിക ആചരണപദ്ധതികള്‍ പകര്ന്നുനല്കി അവരില്‍ അസാധാരണമായ സാംസ്കാരിക ആത്മീയ ഔന്നത്യം നിലനിര്‍ത്തുന്ന തരത്തിലാണ് ഫൗണ്ടേഷന്റെ പാഠ്യ, പാഠ്യേതര പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ആചാര്യശ്രീയുടെ ഈ മഹനീയ സങ്കല്പം നാള്‍ക്കുനാള്‍ വര്‍ധിച്ച് ഇന്ന് ആചാര്യന്റെ ശിഷ്യസമ്പത്ത് ആയിരങ്ങളില്‍നിന്ന് പതിനായിരങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു എന്നത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
നിത്യനൈമിത്തിക വൈദിക പദ്ധതികള്‍ ആചരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇന്ന് കാശ്യപാശ്രമത്തില്‍ ഉണ്ട്. കൂടാതെ വേദങ്ങളിലും ദര്‍ശനങ്ങളിലും ശിക്ഷ, വ്യാകരണം തുടങ്ങിയ ആര്ഷശാസ്ത്രങ്ങളിലും പഠനവും ഗവേഷണവും നടക്കുന്നു. കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാവുന്ന ഗുരുകുലം പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്ന് വേദം ചൊല്ലുകയും യജ്ഞം ചെയ്യുകയും ചെയ്യുന്ന കാഴ്ച കാശ്യപാശ്രമത്തിനെ വേറിട്ടുനിര്‍ത്തുന്ന ഒന്നാണ്.
വേദത്തിന്റെ കാഴ്ചപ്പാടില്‍ ആധ്യാത്മികത മാത്രമല്ല, സംസ്കാരത്തിന്റെ പൂര്‍ണതയ്ക്ക് സാമൂഹ്യപ്രതിബദ്ധതയും ആവശ്യമാണ്. ആശ്രമം അതിനാല്‍തന്നെ കേരളത്തിലെ 14 ജില്ലകളില്‍ വേദപഠനം നടത്തുന്നതിന്റെ കൂടെ കേരളം മുഴുവന്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഭവനം നിര്‍മിച്ചു കൊടുക്കുന്നു. ദുരിതാശ്വാസപ്രവൃത്തികള്, ജൈവകൃഷി, ദേശി പശു പരിപാലനം എന്നിവയിലും കൂടാതെ ആശുപത്രികളിലെ നിരാലംബരായ രോഗികള്‍ക്ക് അന്നം നല്കുന്ന 'വസുധ' എന്ന ദാനപദ്ധതി തുടങ്ങി ഒട്ടനവധി സാമൂഹ്യപ്രവൃത്തികള് ആശ്രമം സംഘടിപ്പിക്കുന്നുണ്ട്.
ആചാര്യശ്രീ വിഭാവനം ചെയ്യുന്നത് അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ ചിന്തിക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മേധാശക്തിയെ ഉപാസിക്കുന്ന സ്വയംപര്യാപ്തരായ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമാജത്തിനെയാണ്. ഈ പരിവര്‍ത്തനം കാശ്യപാശ്രമത്തിലൂടെ ആചാര്യശ്രീ നടപ്പിലാക്കുന്നു.
COMMENTS