ആയുർവേദ ചികിത്സയിലെ അവിഭാജ്യഘടകമായ അരിഷ്ടാസവങ്ങളുടെ നിയന്ത്രണം എക്സൈസ് വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട പല ലൈസൻസുകളും നേടിയെടുക്കുവാൻ ഭൂര...
ആയുർവേദ ചികിത്സയിലെ അവിഭാജ്യഘടകമായ അരിഷ്ടാസവങ്ങളുടെ നിയന്ത്രണം എക്സൈസ് വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട പല ലൈസൻസുകളും നേടിയെടുക്കുവാൻ ഭൂരിപക്ഷം ഡോക്ടർമാർക്കും സാധിക്കാറില്ല.ധാർമികമായി ചികിത്സ നടത്തുന്ന ഡോക്ടർമാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ചില ഓഫീസർമാർ നടത്തുന്നുണ്ട്.SP VII,SP VI ലൈസൻസുകൾ സമയബന്ധിതമായി ഏകജാലക സംവിധാനം വഴി അനുവദിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണം.അത് വരെ രജിസ്റ്റേർഡ് ആയുർവേദ ഡോക്ടർമാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് AMAI ആലപ്പുഴ പ്രസ്താവനയിൽ അറിയിച്ചു.കേരളത്തിലെ മുഴുവൻ രജിസ്റ്റേർഡ് ഡോക്ടർമാരുടെ സംഘടനയാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.
COMMENTS