അടൂർ : അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ നിലവിലുള്ള ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുവേണ്ടിയുള്ള ഇൻറർവ്യൂ നവംബർ 26 രാവിലെ ...
അടൂർ: അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ നിലവിലുള്ള ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുവേണ്ടിയുള്ള ഇൻറർവ്യൂ നവംബർ 26 രാവിലെ 11 മണിക്ക് നടക്കും. ആർക്കിടെക്ചർ ലക്ചർ വിഭാഗത്തിൽ ആർക്കിടെക്ചർ രണ്ട് ഒഴിവ്, സിവിൽ എഞ്ചിനീയറിംഗ് ഒരൊഴിവ്, ട്രേഡ്സ് മാൻ ഇൻ ആർക്കിടെക്ചർ ഒരു ഒഴിവ് , മെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് ഓരൊഴിവ് എന്നിവയാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ഹാജരാകണം. 60 ശതമാനം മാർക്കോടെ അതാത് വിഷയങ്ങളിലെ ബാച്ചിലർ ഡിഗ്രിയാണ് ലക്ചറർ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എംടെക്, അധ്യാപന പരിചയം എന്നിവയുള്ളവർക്ക് വെയിറ്റേജ് ഉണ്ട്. ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യം ആണ് ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും. വിശദ വിവരത്തിന് ഫോൺ : 0 4 7 3 4 2 3 1 7 7 6.
COMMENTS