കട്ടച്ചിറയിലുള്ള സെയിന്റ് മേരീസ് പള്ളിയുടെ അധികാരത്തിനായി ഓർത്തഡോക്സ് യാക്കോബായ തർക്കം തുടങ്ങിയത് 1976 മുതലാണ്.തർക്കം മാവേലിക്കര കോടതിയി...
കട്ടച്ചിറയിലുള്ള സെയിന്റ് മേരീസ് പള്ളിയുടെ അധികാരത്തിനായി ഓർത്തഡോക്സ് യാക്കോബായ തർക്കം തുടങ്ങിയത് 1976 മുതലാണ്.തർക്കം മാവേലിക്കര കോടതിയിലെത്തി.കോടതി പള്ളിയുടെ ഭരണം റിസീവറെ ഏല്പിച്ചു.കേരള ഹൈക്കോടതി 2000ൽ പള്ളിയും പള്ളിവക സ്വത്തുക്കളും ഇടവകക്കാരായ ഗുണഭോക്താക്കൾക്ക് നൽകാൻ വിധിച്ചു.തുടർന്ന് ഹൈക്കോടതി കമ്മീഷനെ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തി.അതിൽ യാക്കോബായ വിഭാഗം വിജയിച്ചു പള്ളി പതിനെട്ട് വർഷമായി കൈക്കലാക്കി വെച്ചിരിക്കുകയായിരുന്നു.അവരുടെ ഭരണവും ആരാധനയുമാണ് നടന്നു വന്നിരുന്നത്.ഹൈക്കോടതി വിധിക്കെതിരെ ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.സുപ്രീം കോടതിയാകട്ടെ ഓഗസ്റ്റ് 23 നു ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി നൽകി.വിധി വന്നത് മുതൽ യാക്കോബായ പ്രാർത്ഥനക്കിടെ ഓർത്തഡോക്സ് വിശ്വാസികൾ എത്തിയത് സംഘർഷം ഉണ്ടാക്കി.യാക്കോബായ പക്ഷത്തുള്ള ആളുകളുടെ മരണം നടക്കുമ്പോഴും ഇവിടെ സംഘർഷം ഉടലെടുക്കുകയും നിരോധനാജ്ഞ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്യും.അപ്പോഴെല്ലാം കെ.പി. റോഡിലെ യാത്രക്കാർക്ക് ദുരിതമാണ്.വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത് പതിവായിരിക്കുന്നു.
COMMENTS