കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നവംബര്‍ 14ന് വൈകിട്ട് മൂന്ന് മണിക്ക് കേശവദാസപുരത്തുള്ള കെ.സി.എച്ച്.ആര് അനക്സില്‍ പുതുപ്പള്ളി രാഘവന് അനുസ...
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നവംബര്‍ 14ന് വൈകിട്ട് മൂന്ന് മണിക്ക് കേശവദാസപുരത്തുള്ള കെ.സി.എച്ച്.ആര് അനക്സില്‍ പുതുപ്പള്ളി രാഘവന് അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. 'സഹവര്‍ത്തിത ജനപങ്കാളിത്ത വികസനം, കേരളത്തിന്റെ പരിശ്രമങ്ങള്‍ സാമൂഹ്യജനാധിപത്യത്തിന്റെ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ ഓസോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഡവലപ്മെന്റ് റിസര്‍ച്ച് വിഭാഗം പ്രൊഫസര്‍ ഒലെ ടോണ്‍ക്വിസ്റ്റ് പ്രഭാഷണം നടത്തും. ചടങ്ങില്‍ കെ.സി.എച്ച്.ആര് ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍ പി.കെ. മൈക്കിള്‍ തരകന് അധ്യക്ഷത വഹിക്കും.
COMMENTS