ആലപ്പുഴ: 2018 ഡിസംബർ 16ന് ആലപ്പുഴ NHM ഹാളിൽ വെച്ച് കൂടിയ AYURVEDA MEDICAL ASSOCIATION OF INDIA (AMAI) യോഗം ആലപ്പുഴ നഗരപിതാവ് ശ്രീ. തോമസ്...
ആലപ്പുഴ: 2018 ഡിസംബർ 16ന് ആലപ്പുഴ NHM ഹാളിൽ വെച്ച് കൂടിയ AYURVEDA MEDICAL ASSOCIATION OF INDIA (AMAI) യോഗം ആലപ്പുഴ നഗരപിതാവ് ശ്രീ. തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയിൽ തഴച്ച് വളരുന്ന വ്യാജ തിരുമ്മൽ കേന്ദ്രങ്ങളെ നിർമ്മാർജനം ചെയ്യാൻ ഡി. എം. ഒയുടെ നേതൃത്വത്തിൽ ഒരു സംവിധാനത്തിന് നഗരസഭയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. വ്യാജ വൈദ്യം കായൽ ടൂറിസത്തിന് ഭീഷണിയായി വളർന്നു കഴിഞ്ഞ കാര്യം അധികാര കേന്ദ്രങ്ങളെ അറിയിച്ച് നടപടിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മാത്യു. കെ. റ്റി തന്റെ മുഖ്യ പ്രഭാഷണത്തിൽ പ്രളയാനന്തര ആലപ്പുഴയുടെ നിർമ്മിതിയിൽ എ.എം. എ. ഐ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. എ. എം. എ. ഐയുടെ സജീവ പ്രവർത്തകരായ ഡി.എം.ഒ ഡോ. ഷീബയ്ക്കും , NHM DPM ഡോ. കെ. ആർ രാധാകൃഷ്ണനും സംഘടനയുടെ ഉപഹാരം നഗര പിതാവ് സമർപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ സാദത്ത് ദിനകർ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സി. ഡി. ലീന , മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ടി.എ. സലിം,ഡോ എ.പി. ശ്രീകുമാർ , ഡോ. വിഷ്ണു നമ്പൂതിരി, ഡോ. ആർ. കൃഷ്ണകുമാർ , ഡോ. റോയ്. ബി. ഉണ്ണിത്താൻ, ഡോ. സെയ്നുലബ്ദീൻ, ഡോ. കെ. മധു, ഡോ. രാജേഷ്. ബി , ഡോ. എ. ജയൻ, ഡോ. കെ.ജി. ഷാജീവ്, ഡോ. എ. പ്രസന്നൻ, ഡോ. അഭിജിത്ത്, ഡോ. വിമല നമ്പൂതിരി, ഡോ. അരുൾ ജ്യോതി എന്നിവർ സംസാരിച്ചു. The art and science of prescription എന്ന വിഷയത്തിൽ ഡോ. എസ്. ഗോപകുമാർ ശാസ്ത്ര സദസ്സ് നയിച്ചു.
പുതിയ ഭാരവാഹികൾ
![]() |
പ്രസിഡന്റ്: ഡോ. എ. സെയ്നുലബ്ദീൻ |
![]() |
സെക്രട്ടറി: ഡോ. കെ. അനീഷ് കുമാർ |
![]() |
ട്രഷറർ: ഡോ. ജയരാജ്. എം
|
![]() |
സി. എം. ഇ കൺവീനർ: ഡോ. പി. രഞ്ജിത്ത് |
വനിതാ കമ്മിറ്റി
![]() |
ചെയർ പേഴ്സൺ: ഡോ. ലീന. പി. നായർ |
![]() |
കൺവീനർ: ഡോ. ഷർമിള സലിം |
COMMENTS