മാവേലിക്കര: ചെട്ടികുളങ്ങര ആസ്ഥാനമായ ദേശാഭിമാനി ടി. കെ. മാധവന് സാമൂഹിക സമരസതാ സമിതിയുടെ ഈവര്‍ഷത്തെ 'ടി. കെ. മാധവൻ സാമൂഹിക സമരസതാ ...
മാവേലിക്കര: ചെട്ടികുളങ്ങര ആസ്ഥാനമായ ദേശാഭിമാനി ടി. കെ. മാധവന് സാമൂഹിക സമരസതാ സമിതിയുടെ ഈവര്‍ഷത്തെ 'ടി. കെ. മാധവൻ സാമൂഹിക സമരസതാ പുരസ്കാരം' സാമൂഹിക പ്രവര്‍ത്തകനായ പി. കെ ഭാസ്കരന്.
വനവാസി മേഖലയിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടായി അദ്ദേഹം നടത്തുന്ന രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും, ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങൾക്കും, വിശിഷ്യാ ശബരിമല പൂങ്കാവനത്തിലെ അവശത അനുഭവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സല്‍ അംഗം ഡോ. സി. ഐ. ഐസക്, ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ. സഞ്ജയൻ, ഡോ. എസ്. ഉമാദേവി, ഡോ. ഭാർഗവറാം എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഗംഗാധരപ്പണിക്കർ, തോട്ടം രാജശേഖരന്, ആചാര്യ കുഞ്ഞോൽ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍.
2019 ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മാവേലിക്കര ചെട്ടികുളങ്ങര ദിവ്യ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ്ചാന്സിലറും പി. എസ്സ്. സി. മുന്‍ ചെയര്‍മാനുമായ ഡോ. കെ. എസ്സ്. രാധാകൃഷ്ണൻ പുരസ്കാരം സമര്‍പ്പിക്കും.
ടി. കെ. മാധവൻ സാമൂഹിക സമരസതാ സമിതി അദ്ധ്യക്ഷന്‍ കെ. പി. രാധാകൃഷ്ണന് ആദ്ധ്യക്ഷം വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ .പി. ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. ടി. കെ. മാധവന്റെ ചെറുമകൻ എന്‍. ഗംഗാധരന് ആമുഖ പ്രസംഗം നടത്തും. ടി. കെ. മാധവന്റെ ചെറുമകള്‍ വിജയ നായര്‍, മറ്റ് സമുദായ നേതാക്കൾ എന്നിവര്‍ പങ്കെടുക്കും.
COMMENTS