മാന്നാര്‍: തൃക്കുരട്ടി മഹാദേവ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് അഖിലകേരള രാമായണമേള ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യ...
മാന്നാര്‍: തൃക്കുരട്ടി മഹാദേവ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് അഖിലകേരള രാമായണമേള ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യൻ താന്ത്രികരത്നം ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. രാമായണമേള സ്വാഗതസംഘം കണ്‍വീനര്‍ ഡോ. ഒ. ജയലക്ഷ്മി ആദ്ധ്യക്ഷം വഹിച്ചു.
ഏഴു ദിവസം നീണ്ടു നില്ക്കുന്ന പ്രഭാഷണ പരമ്പരയ്ക്കും അതോടെ തുടക്കമായി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതി സ്വാമിസിദ്ധാനന്ദ യോഗി, ചിന്മയ മിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, വേദാന്തി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ രാജേഷ് നാദാപുരം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. മേളയോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടക്കും.
പത്താം തീയതി വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാമായണ പുരസ്കാരം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ സമ്മാനിക്കും. സജി ചെറിയാന് എം. എല്‍. എ, പി. സി വിഷ്ണുനാഥ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. പി. ശങ്കരദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
COMMENTS