കായംകുളം: പത്തിയൂര്‍ ക്ഷേത്രം വക ആറാട്ടുകുളത്തില്‍ വീണ നാട്ടുകാരന് മരിച്ചു. പത്തിയൂര്‍ കിഴക്ക് കളക്കാട്ടു തെക്കതില്‍ സൂരേഷ് (54) കുളത...
കായംകുളം: പത്തിയൂര്‍ ക്ഷേത്രം വക ആറാട്ടുകുളത്തില്‍ വീണ നാട്ടുകാരന് മരിച്ചു. പത്തിയൂര്‍ കിഴക്ക് കളക്കാട്ടു തെക്കതില്‍ സൂരേഷ് (54) കുളത്തിലെ കല്‍പ്പടവിലിരുന്ന് മുഖം കഴുകുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്കുവീണു. നിലയില്ലാതെ മുങ്ങിത്താഴുന്നതിനിടയില്‍ പ്രാണരക്ഷാര്‍ത്ഥം കൈകാലിട്ടടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രണ്ടു വഴിയാത്രക്കാര്‍ ചാടിയിറങ്ങി സുരേഷിനെ കരയിലെത്തിച്ചെങ്കിലും കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
COMMENTS