എഴുത്ത് • അനഘ ആര്. മനോജ് നമ്മുടെ സിനിമ മാറുകയാണ്. പുതുതായി കടന്നുവരുന്ന വർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒന്നായിത്തീർന്നിരിക്കുന്നു മലയാ...
എഴുത്ത് • അനഘ ആര്. മനോജ്
നമ്മുടെ സിനിമ മാറുകയാണ്. പുതുതായി കടന്നുവരുന്ന വർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒന്നായിത്തീർന്നിരിക്കുന്നു മലയാള സിനിമ. കഴിവും ഭാവനയും ഉള്ളവർക്ക് ഇന്ന് ഇവിടെ അവസരം ധാരാളമുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ചലച്ചിത്ര രംഗത്തുണ്ടായ ഗുണപരമായ ഈ മാറ്റങ്ങൾ നൽകിയ പ്രതീക്ഷയും പേറിയാണ് അഭിനയലോകത്തേക്ക് ഡെറിക് ജേക്കബ്ബ് ചുവടുവെക്കാനൊരുങ്ങുന്നത്.
• വ്യക്തി
വിഖ്യാത ചലച്ചിത്രകാരന് സുഭാഷ് ഗൈയുടെ നേതൃത്വത്തിലുളള മുംബൈയിലെ വിസിലിംഗ് വുഡ്സ് ഇന്റര്‍ നാഷണല്‍ കോളജില്‍ നിന്നും സിനിമയെക്കുറിച്ചു പഠിച്ചു. അഭിനയകലയില്‍ സ്പെഷലൈസ് ചെയ്ത് മികച്ച വിജയം നേടി. പതിമൂന്ന് ഷോര്‍ട്ട് ഫിലിം ചെയ്തു. കൂടാതെ മുംബൈയില്‍ രണ്ടു തിയറ്റര്‍ നാടകങ്ങളും.ഡെറിക് ജേക്കബ് എന്നാണ് ഔദ്യോഗികമായ പേര്. കൂട്ടുകാരും വീട്ടുകാരും നിഖില്‍ എന്നു വിളിക്കും. ബികോം ബിരുദധാരി.
• തുടക്കം
ഈ രംഗത്തെ പലരെയും പോലെ സ്കൂളരങ്ങാണ് ആദ്യകളരി. പറ്റുന്ന എല്ലാ ഇനങ്ങളിലും പങ്കെടുക്കാന്‍ ആവേശമായിരുന്നു. അത്തരം അനുഭവങ്ങളാണ് നടനാവണം എന്ന ആഗ്രഹമായി വളര്‍ന്നത്.നമ്മുടെ നാടകത്തിന്റെ അവസ്ഥ തൊണ്ണൂറുകള്‍ക്കു ശേഷം വളരെ പിന്നാക്കം പോയി. ബംഗാളിലും കന്നടയിലും നാടകങ്ങള്‍ ഇന്നും സജീവമാണ്. സ്റ്റേജിലാണ് അവിടെ പരീക്ഷണങ്ങള്‍ നടക്കുന്നത്. സിനിമയുടെ അവസ്ഥ അത്ര പോരാ. നമ്മുടെ സിനിമ അവരേക്കാള്‍ മുകളിലാണെന്ന് അവരും സമ്മതിക്കും.
• സ്റ്റേജില്‍ നിന്നും സ്ക്രീനിലേക്ക്
ചെറുപ്പം മുതലേ സ്റ്റേജിനോട് വല്ലാത്തൊരാകര്‍ഷണീയത തോന്നിയിരുന്നു. പാട്ടു പാടാനും ഡാന്‍സ് ചെയ്യാനും അഭിനയിക്കാനുമൊക്കെ സജീവമായിരുന്നു.സ്റ്റേജ് ഒരു സ്പെഷല്‍ എനര്‍ജി തന്നിരുന്നു. സ്കൂള്‍ കാലം വലിയ എക്സ്പീരിയന്‍സ് തന്നെയായിരുന്നു. അങ്ങനെയാണ് ബ്ലെസി സാറിന്റെ 'പ്രണയം' എന്ന സിനിമയില്‍ ഒരവസരം ലഭിച്ചത്. ശ്രീനാഥ് ഭാസിക്കൊപ്പം ഫുഡ്ബോള്‍ ഗ്രൗണ്ടില്‍. വിഖ്യാത നടന് അനുപം ഖേര്‍ സാറുമൊക്കെയുളള ഒരു രംഗം. ഒരു ഷൂട്ടിംഗ് ആദ്യമായി കണ്ടത് അങ്ങനെയാണ്.
COMMENTS