പ്രശസ്ത ചിത്രകാരനായിരുന്ന ആർട്ടിസ്റ്റ്.വി.എസ്.വല്യത്താന്റെ സ്മരണാർത്ഥം തപസ്യ കലാ സാഹിത്യ വേദി, പന്തളം നഗർ സമിതി വർഷംതോറും നടത്താറുള്ള ച...
പ്രശസ്ത ചിത്രകാരനായിരുന്ന ആർട്ടിസ്റ്റ്.വി.എസ്.വല്യത്താന്റെ സ്മരണാർത്ഥം തപസ്യ കലാ സാഹിത്യ വേദി, പന്തളം നഗർ സമിതി വർഷംതോറും നടത്താറുള്ള ചിത്രരചനാ മത്സരം 2019 സെപ്തംബർ 21 ശനിയാഴ്ച പന്തളം അമൃത വിദ്യാലയത്തിൽ നടക്കും.
പ്രശസ്ത ചിത്രകലാധ്യാപികയും ചിത്രകാരിയുമായ വത്സലാ ദേവി ഉദ്ഘാടനം ചെയ്യും.എൽ.പി,യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നീ ഇനങ്ങളിലായുള്ള മത്സരത്തിന് പ്രശസ്ത ചിത്രകാരൻമാർ നേതൃത്വം നൽകും.
ഇതിനോടൊപ്പം ബാല പ്രസിദ്ധീകരണങ്ങളുൾപ്പെടുത്തി പുസ്തകമേളയും നടക്കും
COMMENTS