• എഴുത്ത്: അനഘ ആര് മനോജ് | പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങള്‍ക്ക് നിവര്‍ന്നു നില്ക്കാനാവും വരെയെങ്കിലും എല്ലാവരുടെയും കൂട്ടും തുണയും ...
• എഴുത്ത്: അനഘ ആര് മനോജ്
| പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങള്‍ക്ക് നിവര്‍ന്നു നില്ക്കാനാവും വരെയെങ്കിലും എല്ലാവരുടെയും കൂട്ടും തുണയും വേണം |
കോണ്‍ക്രീറ്റ് കട്ടിംഗ് തൊഴിലാളിയായിരുന്നു പത്തിയൂര്‍ പടിഞ്ഞാറ് വാലുപുരയിടത്തില്‍ സുരേഷ് (42). രണ്ടുമക്കളും ഭാര്യയും സ്ട്രോക്കുവന്നു ഒന്‍പതു വര്‍ഷമായി കിടക്കയിലായ അമ്മയും മാത്രമായിരുന്നില്ല അയാളുടെ ചിറകിനടിയില്‍ അഭയം തേടിയത്. പ്രാരബ്ധങ്ങള്‍ക്കിടയിലും സഹോദരങ്ങളെയും അയാള്‍ ഒപ്പം ചേര്‍ത്തു പിടിച്ചു. അതുകൊണ്ടാണ് വിശ്രമമില്ലാതെ അയാള്‍ പണിക്കിറങ്ങിയിരുന്നത്. പൂര്‍വ്വിക സ്വത്തോ കനത്ത സമ്പാദ്യങ്ങളോ അയാളെ അനുഗ്രഹിച്ചിരുന്നില്ല. അതിനാല്‍ പണി തേടിപ്പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിനിടയിലാണ് ദുരന്തം ഇലക്ട്രിക്കല്‍ ഷോക്കായി അയാളുടെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞത്.
• അപകടം വന്ന വഴി
ഉയരമുളള കെട്ടിടത്തിന്റെ രണ്ടാം നിലക്കു മുകള്‍ത്തട്ടിലായിരുന്നു അന്നു സുരേഷ് ജോലി ചെയ്തുകൊണ്ടിരുന്നത്. വളരെ നേരത്തെ നില്പുകാരണം കാല്പാദത്തിനടിയില് വിയര്‍പ്പിന്റെ വഴുക്കല്‍ അനുഭവപ്പെട്ടു. സ്ലിപ്പര്‍ ഊരിയിട്ട് തെല്ലു വിശ്രമിച്ച ശേഷം വീണ്ടും പണി തുടരാന്‍ കട്ടിംഗ് മെഷീന് കയ്യിലെടുത്തു. ചെരുപ്പിന്റെ കാര്യം ഇതിനിടയില്‍ മറന്നത് വിനയായി. പെട്ടെന്നുണ്ടായ ഇലക്ട്രിക്കല്‍ ഷോക്കില്‍ തെറിച്ചു വീഴാതിരിക്കാന്‍ ഇടതുകയ്യെത്തിപ്പിടിച്ചത് വീടിന്റെ റൂഫിംഗിലായിരുന്നു. ഏതോ സര്‍ക്യൂട്ട് ലീക്കുമൂലം എര്ത്തുളളതായിരുന്നു ആ റൂഫ്. നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. തെറിച്ചു നിലത്തു വീണു. അതും വിധിയൊരുക്കിവെച്ച ഒരു ചുടുകട്ടയില്‍ കൃത്യം നടുതല്ലി. അതോടെ എല്ലാം തീര്‍ന്നു.നട്ടെല്ലിനാണ് ഗുരുതരമായ പരിക്ക്. അതിനാല്‍ അഞ്ചു വര്‍ഷമായി ഒരേ കിടപ്പിലാണ് സുരേഷ്. അരയ്ക്കു താഴെ തളര്‍ന്നു പോയിരിക്കുന്നു. മൂത്രം, മലം പോകുന്നത് സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥ. ഇതിനിടയില്‍ ആശുപത്രികള്‍ പലതുമാറി. ചികിത്സാച്ചെലവുതന്നെയാണ് പ്രധാന വില്ലന്‍. ഉളളതെല്ലാം നുളളിപ്പെറുക്കിയിട്ടും കൂടാത്തതിനാല്‍ കനിവുളളവരുടെ മനസാക്ഷിക്കുമുന്നില്‍ അയാള്‍ ജീവിതത്തിനുവേണ്ടി കൈകൂപ്പുകയാണ്.
• അമ്മയെന്ന ദുഃഖം
രക്തസമ്മര്‍ദ്ദം കലശലായി സ്ട്രോക്കു വന്ന് ഒന്‍പതുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മയെ ഓര്‍ത്താണ് അയാളുടെ സങ്കടം മുഴുവന്‍. അമ്മയുടെ മരുന്നുകള്‍ക്ക് മാസം ആറായിരത്തോളം രൂപ വേണം. നാലുലക്ഷം രൂപയുണ്ടെങ്കില്‍ സുരേഷിന് ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിക്കാമായിരുന്നു. വശങ്ങള് തുറക്കാന്‍ കഴിയുന്ന ഒരു വീല്‍ച്ചെയര്‍ ഉണ്ടായിരുന്നെങ്കില്‍ മലമൂത്ര വിസര്‍ജ്ജനങ്ങള്‍ക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വരുമായിരുന്നില്ല. വീല്‍ച്ചെയര്‍ കയറി തിരിക്കാനാവുന്ന ഒരു ബാത്തുറൂം അടിയന്തിരമായി ലഭിച്ചിരുന്നെങ്കിലെന്നും അയാള്‍ ആശിക്കുന്നു.• കുടുംബം
കശുവണ്ടിത്തൊഴിലാളിയായ ഭാര്യയുടെ പരിചരണത്തിലാണ് സുരേഷും അമ്മയും. അതിനാല്‍ അവര്‍ക്ക് തൊഴിലിനു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകനും ഏഴാം ക്ലാസ്സുകാരിയായ മകളുമാണ് ഇനിയുളള പ്രതീക്ഷകള്‍. കുട്ടികള്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പഠിക്കുന്നുമുണ്ട്.• പ്രതീക്ഷയാണ് ജീവിതം
നിവൃത്തികേടിന്റെ നടുവിലാണ് ഇന്ന് ആ കുടുംബം. നിത്യ വൃത്തിക്ക് എന്തെങ്കിലും സ്ഥിരമായ ഉപാധിയുണ്ടെങ്കിലെന്ന ആശ്രയും സുരേഷിനുണ്ട്. ഇച്ഛാശക്തിമാത്രമാണ് അയാളുടെ കൈമുതല്‍. പ്രതീക്ഷയോടെ സുരേഷ് സമൂഹത്തിന്റെ മുന്നില്‍ ജീവിതം യാചിക്കുകയാണ്. താന്‍ നടന്നുപോയ വഴികള്‍ ഒരിക്കല്‍ക്കൂടി താണ്ടാന്‍ അയാള്‍ക്ക് നമ്മുടെ തുണവേണം.വിദഗ്ദ്ധ ചികിത്സ ലഭിച്ചാല്‍ ഊന്നുവടിയുടെ സഹായത്തോടെ നടക്കാനാവുമെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. സുമനസുകള്‍ മുന്‍കൈയെടുത്ത്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു ചന്ദ്രബാബു കണ്‍വീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി സുരേഷിന്റെ പേരില്‍ പത്തിയൂര്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങള്‍ :
SURESHA/c No. 18720100041469 IFSC: FDRL 0001872
Federal Bank,
Pathiyoor Branch
ഫോണ്‍: 9526127183 (സുരേഷ്)
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS