പത്തിയൂര്‍ : കേരള സര്‍വ്വകലാശാല പ്രാദേശിക പഠനകേന്ദ്രത്തിന്റെയും (യു. ഐ. ടി) ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റിന്...
പത്തിയൂര്‍: കേരള സര്‍വ്വകലാശാല പ്രാദേശിക പഠനകേന്ദ്രത്തിന്റെയും (യു. ഐ. ടി) ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 195-ാമത് ജയന്തിയോടനുബന്ധിച്ച് കേരള നവോത്ഥാനവും ആറാട്ടുപുഴ വേലായുധപ്പണിക്കരും എന്ന വിഷയത്തില്‍ യു. ഐ. ടിയില്‍ വെച്ച് നാളെ (13-01-2020) രാവിലെ 10.30ന് ചരിത്രസെമിനാര്‍ നടക്കും.
പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. വി. പ്രകാശ് കൈമള്‍ ആദ്ധ്യക്ഷം വഹിക്കും. പ്രൊഫ. പ്രയാര്‍ രാധാകൃഷ്ണ കുറുപ്പ് വിഷയം അവതരിപ്പിക്കും.
ഡോ. ബാലചന്ദ്രപ്പണിക്കര്‍, ചിത്രകാരന് ബാലമുരളീകൃഷ്ണ, പ്രൊഫ. ബി. ജീവന്, രാജശേഖരന്‍പിളള, പത്തിയൂര്‍ നാസര്‍, വി. എസ്സ്. ഗോപാലകൃഷ്ണന്, ശശികുമാര്‍ മുതലിശ്ശേരില്‍, സുശീലന് തമ്പി, പത്തിയൂര്‍ വിശ്വന്, മോഡി പി. ജോര്‍ജ്ജ്, എരുവ പ്രഭാഷ്, ഡി. രാമാനന്ദന്‍, ഹരികുമാര്‍ ഇളയിടത്ത്, ദിവ്യ കുട്ടപ്പന്, ബിന്ദു മംഗലശ്ശേരില്‍, എം. ഡി. അര്ജ്ജുന്, എസ്സ്. പി. എല്‍. സുരേഷ് എന്നിവര്‍ സംസാരിക്കും.
COMMENTS