കേരള നവോത്ഥാനത്തിന്റെ ഊര്‍ജ്ജസ്രോതസ്സായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നേതൃത്വം കൊടുത്തു വിജയിപ്പിച്ച ചരിത്രത്തിലെ ആദ്യ കാര്‍ഷിക സമരത്തിന...
കേരള നവോത്ഥാനത്തിന്റെ ഊര്‍ജ്ജസ്രോതസ്സായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നേതൃത്വം കൊടുത്തു വിജയിപ്പിച്ച ചരിത്രത്തിലെ ആദ്യ കാര്‍ഷിക സമരത്തിന്റെ ഭൂമികയായ പത്തിയൂരില്‍ അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കുന്നതിന് പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തണമെന്നും ചരിത്രസെമിനാറില്‍ ആവശ്യം ഉയര്‍ന്നു. കേരള സര്‍വ്വകലാശാല പ്രാദേശിക പഠന കേന്ദ്രം, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന വേലായുധപ്പണിക്കരുടെ 195-ാം ജയന്തി അനുസ്മരണ ചരിത്ര സെമിനാറിലാണ് ആവശ്യമുയര്‍ന്നത്. പഠനകേന്ദ്രം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടികള്‍ പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ ഡോ. വി. പ്രകാശ് കൈമള്‍ ആദ്ധ്യക്ഷം വഹിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരും കേരള നവോത്ഥാനവും എന്ന വിഷയം പ്രൊഫ. രാധാകൃഷ്ണ കുറുപ്പ് അവതരിപ്പിച്ചു. ഹരികുമാര്‍ ഇളയിടത്ത് മോഡറേറ്ററായിരുന്നു.
പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രകാശ്, മെമ്പര്‍ രാജശേഖരന് പിളള, പത്തിയൂര്‍ വിശ്വന്, വേലായുധപ്പണിക്കരുടെ കുടുംബാംഗം പ്രൊഫ. ജവീന്, ശാന്തിഷ് കുമാര്‍ കരിപ്പുഴ, എരുവ പ്രഭാഷ്, പി. ടി. എ. പ്രസിഡന്റ് മുരളീധരന്പളള, സ്റ്റാഫ് അഡ്വൈസര്‍ ദിവ്യ കുട്ടപ്പന്, കോളജ് ചെയര്മാന് അര്ജ്ജുന് എന്നിവര്‍ സംസാരിച്ചു.

COMMENTS