🔴 മനീഷ് ജയച്ഛന്ദ്രൻ കറാച്ചി : മെഹക്ക് കുമാരി എന്ന പതിനഞ്ചുകാരിയെ സ്വദേശമായ സിന്ധിലെ ജേക്കബാബാദിൽ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. ...
🔴 മനീഷ് ജയച്ഛന്ദ്രൻ
കറാച്ചി : മെഹക്ക് കുമാരി എന്ന പതിനഞ്ചുകാരിയെ സ്വദേശമായ സിന്ധിലെ ജേക്കബാബാദിൽ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് 28 വയസുകാരൻ അലി റാസ സോളങ്കി എന്ന പാകിസ്താനി മുസ്ളീം യുവാവ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ചു. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം ഇവരെ അഭയകേന്ദ്രത്തിലാക്കി.
കുട്ടിയുടെ രക്ഷാകർത്താക്കൾ പാകിസ്ഥാൻ സർക്കാരിന് നടന്ന സംഭവം നിർബന്ധിതമതംമാറ്റം എന്ന മതഭീകരതയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം എന്ന മൊഴി ഭീഷണിപ്പെടുത്തി കൊടുപ്പിച്ചതാണെന്നും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനൊപ്പം പോകണം എന്ന് പറഞ്ഞ പെൺകുട്ടിയെ പ്രായപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. ഇതിന് മുൻപ് രണ്ടു പെൺകുട്ടികളെ വിവാഹം കഴിച്ചിട്ട് അവരെ വിവാഹമോചനം ചെയ്തയാളാണ് പ്രതി എന്നും അച്ഛൻ വിജയകുമാർ പറയുന്നു. 300 രൂപ ദിവസവരുമാനം ഉള്ള കൂലിപ്പണിക്കാരനായ ഇയാൾ നാല് മക്കൾക്കൊപ്പം ഒമ്പതാം ക്ലാസ്സുകാരി പുതിയ ഭാര്യയെ എങ്ങനെ പരിപാലിക്കും എന്നും കോടതി ഇയാളോട് ചോദിച്ചു. 2019 ൽ നാങ്കണ സാഹിബ് എന്ന സിഖ് പെൺകുട്ടി നാട്ടുകാരനായ മുസ്ലിം പയ്യൻ മൊഹമ്മദ് ഹസ്സനെ കല്യാണം കഴിച്ച കേസിലും കോടതി ഉത്തരവ് പ്രകാരം ലാഹോറിലെ ദാർ-ഉൾ-അമാനിൽ അയച്ചിരുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷമതവിഭാഗത്തിൽ ജനിച്ച പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ചു മതം മാറ്റി വിവാഹം കഴിച്ചു മുസ്ലീമാക്കുന്നത് പതിവാണ്. പാകിസ്ഥാനിലെ മുസ്ളീം മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെ ബലാത്സംഗത്തിന് ഇരയാകുന്ന പെൺകുട്ടികൾ അഭിമാനസംരക്ഷണത്തിന് വേണ്ടി കൊടിയ പീഡനം സഹിച്ചു ഈ വിവാഹം അംഗീകരിക്കേണ്ടി വരുന്നത് മാനവികതയോട് ഉള്ള വെല്ലുവിളിയാണ്. മതഭീകരഫാസിസ്റ്റ് രാജ്യമായ പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഈ വിഷയത്തിൽ വേണ്ട വിധം ഉത്തരം പറയിക്കാൻ മേഖലയിലെ വൻശക്തികളായ ഭാരതം, ചൈന എന്നിവർ മെനക്കെടാറില്ല.

Reference
- Times of India News Report dated 24 January 2020.
COMMENTS