തിരുവനന്തപുരം: പ്രതീക്ഷകൾക്ക് കടുത്ത വർണ്ണ വസന്തം കിട്ടിയാൽ അതിനെ നമുക്ക് 'ചിത്രമാല' എന്നു വിളിക്കാം. നിറയെ നന്മകളുള്ള ഒരു നാട...
തിരുവനന്തപുരം: പ്രതീക്ഷകൾക്ക് കടുത്ത വർണ്ണ വസന്തം കിട്ടിയാൽ അതിനെ നമുക്ക് 'ചിത്രമാല' എന്നു വിളിക്കാം. നിറയെ നന്മകളുള്ള ഒരു നാട്ടിൻപുറത്തു ജനിക്കുകയും സ്വപ്രയത്നം കൊണ്ട് തൻ്റെ മാത്രമല്ല, കൂടെയുള്ളവർക്കും ആത്മവിശ്വാസവും കരുത്തും നന്നായി ജീവിക്കാമെന്നുമുള്ള പ്രതീക്ഷയും പുതു തലമുറകൾക്കു കൂടി നൽകാൻ കഴിയുകയെന്നത് തീരെ ചെറിയ കാര്യമല്ല. ജീവിതത്തിൻ്റെ സമ്മർദ്ദങ്ങളിൽ നിന്നും വിട്ടകന്ന് സ്വാതന്ത്ര്യത്തോടും സ്വപ്നസാക്ഷാത്കാരത്തോടും കൂടെ ജീവിതം ആഘോഷമാക്കുന്ന ഒരു കൂട്ടം ചിത്രമനസ്സുകളുടെ സ്നേഹക്കൂട്ടായ്മയാണ് ആലപ്പുഴ ജില്ലയിലെ നൂറനാടുള്ള 'ചിത്രമാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്& ക്രാഫ്ട്സ്.' മ്യൂറൽ ചിത്രകല ഉൾപ്പടെയുള്ള ചിത്രകലയിലെ സാധ്യമായ എല്ലാ സങ്കേതങ്ങളും തങ്ങളാലാവും വിധം ഈ കലാകാരകൂട്ടായ്മ പരീക്ഷിക്കുന്നു. ചിത്രകലാ അധ്യാപികയായുള്ള 35 വർഷത്തെ സേവനത്തിനുശേഷം ശ്രീമതി വത്സല ജയചന്ദ്രൻ രൂപം നൽകിയ ചിത്രകലാസ്ഥാപനമാണ് 'ചിത്രമാല.' നാഷണൽ സ്കിൽ ഇൻഡ്യ മിഷൻ്റെ അംഗീകൃത സ്കിൽ ട്രയ്നിംഗ്& ടെസ്റ്റിംഗ് സെൻ്റർ ആയി അംഗീകാരം ലഭിച്ച ഈ സ്ഥാപനത്തിൽ മ്യൂറൽ പെയിൻ്റിംഗ് കൂടാതെ സാരി ഡിസൈനിംഗ്, നെട്ടിപ്പട്ട നിർമ്മാണം, ഗ്ലാസ് പെയിൻ്റിംഗ്, പോട്ട് പെയിൻ്റിംഗ് തുടങ്ങിയവയിലെല്ലാം മികച്ച പരിശീലനം നൽകി വരുന്നുണ്ട്.
COMMENTS