മാവേലിക്കര : ഭഗവദ്ഗീതയെ വ്യക്തിസത്തയുടെ വികാസത്തിനും മാനവികതയുടെ പരിപോഷണത്തിനും ഉപയുക്തമാക്കാമെന്ന് പഠിപ്പിച്ച പ്രായോഗികമതിയും സൈദ്ധാന്ത...
മാവേലിക്കര: ഭഗവദ്ഗീതയെ വ്യക്തിസത്തയുടെ വികാസത്തിനും മാനവികതയുടെ പരിപോഷണത്തിനും ഉപയുക്തമാക്കാമെന്ന് പഠിപ്പിച്ച പ്രായോഗികമതിയും സൈദ്ധാന്തികനുമായിരുന്നു പി. പരമേശ്വരനെന്ന് കവി കരിമ്പിന്‍പുഴ മുരളി.
ഭാരതീയവിചാരകേന്ദ്രം സ്ഥാനീയ സമാതിയുടെ ആഭിമുഖ്യത്തില്‍ ചെറുമഠം കോംപ്ലക്സില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുള്പ്പെടെയുള സ്വാതന്ത്ര്യ സമര നേതാക്കള്‍ രാഷ്ടപുനര്നിര്മ്മാണത്തിനായി ഭഗവത്ഗീതയെ ഉപജീവിച്ചിരുന്നു. മഹാത്മാഗാന്ധിയും വിനോബാജിയും ഗോഖലെയും തിലകനും മറ്റു നേതാക്കളും വ്യത്യസ്ത പരിപ്രേക്ഷ്യത്തിലാണ് ഭഗവദ്ഗതയെ സമീപിക്കുന്നതെങ്കിലും എല്ലാവരുടെയും ലക്ഷ്യം സാമൂഹികമായ ഏകീകരണമായിരുന്നു. ഏതാണ്ട് അതേ പാതയിലാണ്, ഇടക്കാലത്ത് കൈമോശം വന്ന നവോത്ഥാനത്തിനു തുടര്‍ച്ച നല്‍കിക്കൊണ്ട് കേരള സമൂഹത്തെ രാഷ്ട്രോന്മുഖമാക്കാന് പരമേശ്വര്‍ജി ഭഗവദ്ഗീതയുടെ ഉളളടക്കത്തെ പ്രയോജനപ്പെടുത്തിയത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
കേണല്‍ ഗോപകുമാര്‍ ആധ്യക്ഷം വഹിച്ചു. ഡോ. ശ്രീകൃഷ്ണ കുമാര്‍, ജെ. മഹാദേവന്, ഹരികുമാര്‍ ഇളയിടത്ത്, പി. എസ്സ് സുരേഷ്, രാഹുല്‍ മങ്കുഴി, സരസ്സന്‍ ടി. എന്‍, സുരേഷ് ആര് തുടങ്ങിയവര്‍ സംസാരിച്ചു.
COMMENTS