മാവേലിക്കര : മലയാള ഭാഷാ ദിനപത്രങ്ങളിലെ ദേശീയതയുടെ ശബ്ദമായ ജന്മഭൂമിയുടെ ശബരിഗിരി എഡിഷന് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക ജ്യോത...
മാവേലിക്കര: മലയാള ഭാഷാ ദിനപത്രങ്ങളിലെ ദേശീയതയുടെ ശബ്ദമായ ജന്മഭൂമിയുടെ ശബരിഗിരി എഡിഷന് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക ജ്യോതി പ്രയാണം ധീര ദേശാഭിമാനി ടി. കെ. മാധവന്റെ ചെട്ടികുളങ്ങരയിലെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിച്ചു.
കായംകുളം ബാര്‍കൗണ്‍സില്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ അഡ്വ. ഒാ. ഹാരിസ് കായിക താരം ദേവ് രാജിനു കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൈതൃകവും ഭാഷയും സംരക്ഷിക്കുന്നതിന് ജന്മഭൂമി നിര്‍വ്വഹിക്കുന്ന സാംസ്കാരിക ഇടപെടല്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാര്‍ ഇളയിടത്ത് മുഖ്യ പ്രഭാഷണം നടത്തി. വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്, പി. വേണുഗോപാല്‍, കെ. രാധാകൃഷ്ണന്, പിഎസ്സ് സുരേഷ്, ബിജു തമ്പി, സഞ്ജീവ് ഗോപാലകൃഷ്ണന് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.
COMMENTS